ഹൈലൈറ്റ്:
- മുകേഷിനെ പിന്തുണച്ച് ശ്രീധരൻപിള്ള
- എംഎൽഎ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞാൽ ഉമ്മ വെക്കണോ?
- രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ടെന്നും ശ്രീധരൻപിള്ള
കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവേയാണ് മിസോറം ഗവർണ്ണറിന്റെ വാക്കുകൾ. ഫോൺ വിളിച്ച് പ്രശ്നം പറയുന്നതിന് ഫോൺ റെക്കോർഡ് ചെയ്യുന്നതിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മുകേഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് വിളിച്ചത്’: ഫോൺ ചെയ്ത വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു
‘സാമൂഹിക ജീവിതത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് എന്തിലേക്ക് പോകുന്നുവെന്ന വിഷയം നമ്മള് എല്ലാവരും ചിന്തിക്കേണ്ടതാണ്’ ശ്രീധരൻ പിള്ള പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം മുകേഷ് എംഎൽഎയെ ഫോൺ ചെയ്ത കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് എംഎൽഎയെ ഫോണിൽ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം ചോദിച്ചാണ് ഫോൺ ചെയ്തത്. സിനിമ നടൻ കൂടിയായ എംഎൽഎ സഹായിക്കുമെന്ന് കരുതിയാണ് ഫോൺ ചെയ്തതെന്നും, അതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്തതെന്നുമാണ് കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആളൂരിൻ്റെ വാദം വിലപ്പോയില്ല; വിസ്മയ കേസിൽ കിരണിന് ജാമ്യമില്ല, ഹർജി തള്ളി കോടതി
ഫോൺ വിളി ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും കുട്ടി പറയുന്നു. അദ്ദേഹം ശകാരിച്ചതിൽ പരാതിയില്ല. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സുഹൃത്തിന് ഫോൺ ഇല്ലെന്ന് വ്യക്തമാക്കി ടീച്ചർ വോയിസ് പങ്കുവച്ചിരുന്നു. മുകേഷിനെ ഇഷ്ടമുള്ളത് കൊണ്ടാണ് അദ്ദേഹത്തെ ഫോണിൽ വിളിച്ചതെന്നും പത്താം ക്ലാസുകാരൻ പറഞ്ഞു.
ഈ പുഞ്ചിരി നിലനിൽക്കാൻ വേണ്ടത് 18 കോടി രൂപ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mizoram governor ps sreedharan pillai on mukesh mla phone call controversy
Malayalam News from malayalam.samayam.com, TIL Network