കോട്ടയം: വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചു. വനിതാ പ്രവര്‍ത്തകരോടുള്ള ലീഗ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. തനിക്കൊപ്പം ഇരുന്നൂറോളം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് വിടുമെന്നും ഐഎന്‍എല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ബേനസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വനിതകള്‍ക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ് രാജിക്ക് കാരണം. സ്ത്രീശാക്തീകരണമെന്നത് നാമ മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് രാജിവെച്ച് ഐഎന്‍എല്ലിലേക്ക് എത്തുമെന്നും അവര്‍ പ്രതികരിച്ചു.
കോട്ടയത്ത് വനിതാ ലീഗില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ബേനസീര്‍. രാജിക്കത്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൈമാറി.
Content Highlights: Dr.Benaseer announces resign from IUML, Kottayam