Sumayya P | Samayam Malayalam | Updated: Sep 26, 2022, 12:12 PM
സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോയിൽ നിരീക്ഷിച്ചതിന് ശേഷം ആണ് നടപടിയുമായി അധികൃതർ എത്തിയത്.
ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് സോഷ്യൽ മീഡിയയിൽ വെെറലായത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ വലിയ അപകടം ആണ് ഉണ്ടാക്കുന്നതെന്ന് വീഡിയോ കണ്ട ഉദ്യോഗസ്ഥർ മനസിലാക്കി. തുടർന്നാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വാഹനം ഓടിച്ച ആളെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Also Read: സ്റ്റേഡിയങ്ങളില്‍ 100 ക്ലിനിക്കുകള്‍; കളിയാരാധകരുടെ ആരോഗ്യ സംരക്ഷണത്തിന് ഖത്തര്‍ സജ്ജം
റോഡിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നതിലൂടെ വലിയ അപകടം ആണ് ഉണ്ടാകുന്നത്. റോഡിലൂടെ പോകുന്നവരുടെ ജീവൻ അപകടത്തിൽ ആകും. പിടിയിലായ ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. വിദേശിയാണോ സ്വദേശിയാണോ എന്നതിനെ കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. വാഹനം പിടിച്ചെടുത്ത ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
Read Latest Gulf News and Malayalam News
ബിജെപി നേതാക്കൾക്കെതിരെ വിമത വിഭാഗത്തിൻ്റെ പോസ്റ്ററുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക