മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി മെയ് മാസം മുതൽ ആരോഗ്യനില മോശമായതിനിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഫാ. സ്റ്റാൻ സ്വാമി Photo: The Times of India/File
ഹൈലൈറ്റ്:
- മരണവാര്‍ത്ത അഭിഭാഷകര്‍ കോടതിയെ അറിയിച്ചു
- മരണം ചികിത്സയ്ക്കിടെ
- കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു
ബോംബേ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിൻ്റെ അഭിഭാഷകനാണ് മരണവാര്‍ത്ത അറിയിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകര്‍ കോടതിയോടു ആവശ്യപ്പെടുകയായിരുന്നു.
Also Read: ആറുവയസുകാരിയെ കെട്ടിത്തൂക്കിയത്; മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ‘കൊലയാളി’; കൊല പീഡനത്തിനിടെ
മെയ് മാസം മുതൽ സ്വകാര്യ ആശപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സ്റ്റാൻ സ്വാമി. മെയ് 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നുവെന്നാണ് അഭിഭാഷകനായ മിഹിര്‍ ദേശായ് വ്യക്തമാക്കിയത്.
Also Read: മുകേഷിന് ഇത് എന്ത് പറ്റി? ഫോണ്‍ വിളി വിവാദത്തില്‍ ആര്‍ക്കാണ് പിഴച്ചത്?
അദ്ദേഹത്തിന് അടുത്തിടെ കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അര്‍ധരാത്രിയ്ക്കു ശേഷം അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവഗുരുതരമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
മുഹമ്മദിന് സഹായപ്രവാഹം; ഇതുവരെയെത്തിയത് 14കോടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : human right activist and jesuite priest fr stan swamy passed away
Malayalam News from malayalam.samayam.com, TIL Network