Sumayya P | Samayam Malayalam | Updated: Sep 26, 2022, 12:45 PM
ഗൾഫ് രാജ്യങ്ങളിലെ മികച്ച വിമാനങ്ങളുടെ പട്ടികയിൽ ഒമാൻ എയർ ഏഴാം സ്ഥാനത്താണ്.
ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, എന്നിവയുടെ എയർലൈനിൽ ഒമാൻ എയർ സ്ഥാനം പിടിച്ചു. ലോകത്തിൽ തന്നെ മികച്ച എയർലൈനായി ഖത്തർ എയർവേസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴാമത്തെ പ്രവാശ്യം ആണ് ഖത്തർ എയർവേസ് ഈ നേട്ടം സ്വന്തമാക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനവും. എമിറേറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൾഫ് രാജ്യങ്ങളിലെ മികച്ച വിമാനങ്ങളുടെ പട്ടികയിൽ ഒമാൻ എയർ ഏഴാം സ്ഥാനത്താണ്.
Also Read: തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുത്: യുഎഇ
മികച്ച ഫസ്റ്റ് ക്ലാസ് എയർലൈൻസ് ലോകത്തിൽ തന്നെ 16ാം സ്ഥാനത്താണ് ഒമാൻ എയർ. ഈ വിഭാഗത്തിൽ സിംഗപ്പൂർ എയർലൈൻസാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സ്വിസ് ഇന്റർ നാഷനൽ എയർലൈൻ മൂന്നും സ്ഥാനം കരസ്ഥമാക്കിയപ്പോൾ എമിറേറ്റ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊവിഡ് കാലം ആയതിനാൽ കഴിഞ്ഞ വർഷം ഒന്നും ഇതുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ നടന്നിരുന്നില്ല. ഓൺലൈനിലൂടെയായിരുന്നു അവാർഡ് നൽകിയിരുന്നത്. എന്നാൽ ഇത്തവണ വലിയ രീതിയിൽ തന്നെ അവാർഡ് ദാന ചടങ്ങ് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലാങ്ഹാം ഹോട്ടലിലാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Read Latest Gulf News and Malayalam News
സിനിമാ ജീവിതവും കാഴ്ചപ്പാടുകളും, സുർജിത്ത് ഗോപിനാഥ് സംസാരിക്കുന്നു… | Surjith Gopinath
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക