ദമ്മാം> വിശാലമായ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കാൻ കഴഞ്ഞതാണ് നവോദയക്ക് പിന്നിൽ പതിനായിരങ്ങൾ അണിനിരക്കാൻ കാരണമാക്കിയത്. കഴിഞ്ഞ 22 വർഷങ്ങളായി പ്രവാസമേഖലയിൽ നവോദയ ഉയർത്തിയ മാതൃക സംഗീതം പോലെ ആസ്വാദ്യകരവും മുഴുവൻ കേരളീയർക്കും മാതൃകയുമാകട്ടെ എന്ന് നവോദയ ദിനവും സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാൻ എംഎൽഎ പറഞ്ഞു. 10, 12. ക്ലാസുകളിൽ 90% ൽ അധികം മാർക്ക് ലഭിക്കുന്ന സൗദിയിലും നാട്ടിലും ഉള്ള നവോദയ അംഗങ്ങളുടെ കുട്ടികൾക്ക് 2010 മുതൽ സംഘടന സ്കോളർഷിപ്പ് നല്കി വരുന്നു. ഈ വർഷം ഇത്തരത്തിൽ 331 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്. ഇതിൽ പത്താം ക്ലാസിൽ നിന്ന് 184 പേരും പന്ത്രണ്ടാം ക്ലാസിൽ നിന്ന് 147 കുട്ടികളും ഉൾപ്പെടുന്നു. ചടങ്ങിൽ നവോദയ കുടുംബവേദി പ്രഥമ പ്രസിഡണ്ട് ആയിരുന്ന ലത്തീഫിന്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഗായത്രി ജഗദീഷിന് ലത്തീഫിന്റെ മകൻ അഖിൽ കൈമാറി,
നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷം വഹിച്ചു. നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, കെ.എം.സി.സി പ്രതിനിധി ഹമീദ് വടകര, ഓ.ഐ.സി.സി പ്രതിനിധി ഇ.കെ. സലിം മാധ്യമപ്രവർത്തകരായ സാജിദ് ആറാട്ടുപുഴ,സാമൂഹ്യക പ്രവർത്തകൻ നാസ് വക്കം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുഹമ്മദ് നജാത്തി, പിടി അലവി, നന്ദിനി മോഹൻ (നവോദയ കുടുംബവേദി പ്രസിഡണ്ട്), സുരയ്യ ഹമീദ് (കേന്ദ്രബാലവേദി രക്ഷാധികാരി), വനിതാ വേദി കൺവീനർ രശ്മി രാമചന്ദ്രൻ ലോക കേരള സംഭാഗങ്ങളായ സുനിൽ മുഹമ്മദ്, ആൽബിൻ ജോസഫ് പവനൻ മൂലക്കീൽ, എം.എം നയീം എന്നിവർ പങ്കെടുത്തു.
വിശിഷ്ട വ്യക്തികൾ അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. തുടർന്ന് കേരളീയ സാംസ്കാരികത വിളിച്ചോതുന്ന വിവിധയിനം കലാപരിപാടികൾ അരങ്ങേറി. കേന്ദ്രകുടുംബവേദി വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസും, കേന്ദ്ര ജോ ട്രഷറർ മോഹൻദാസും പരിപാടിയുടെ ആങ്കർമാരായിരുന്നു. നവോദയ കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..