സ്റ്റാർ സ്പോർട്സ് അഭിമുഖത്തിലാണ് ലക്ഷ്മൺ ഈ കാര്യം ചൂണ്ടിക്കാട്ടിയത്
ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന ട്വന്റി 20 പരമ്പരകളിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഓപ്പണറായ ശിഖർ ധവാനാണ്. എന്നാൽ ധവാൻ പരമ്പരയിൽ കൂടുതൽ റൺസ് സ്കോർ ചെയ്തില്ലെങ്കിൽ ഐസിസി ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ലെന്നാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാനായ ലക്ഷ്മൺ കരുതുന്നത്.
സ്റ്റാർ സ്പോർട്സ് അഭിമുഖത്തിലാണ് ലക്ഷ്മൺ ഈ കാര്യം ചൂണ്ടിക്കാട്ടിയത്. പുതിയ നായകപദവി കൊണ്ട് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ധവാൻ എങ്ങനെയാകും ശ്രമിക്കുക എന്നതിനെ കുറിച്ചും ലക്ഷ്മൺ സംസാരിച്ചു.
“ആദ്യത്തേത്, ഇന്ത്യൻ ടീമിൽ അദ്ദേഹം നടത്തിയ സ്ഥിരതയാർന്ന പ്രകടനത്തിനുള്ള അംഗീകാരമാണിതെന്നാണ് ഞാൻ കരുതുന്നത്, പ്രത്യേകിച്ചും വൈറ്റ് ബോൾ ക്രിക്കറ്റിൽ, പോരാത്തതിന് ടീമിലെ ഏറ്റവും അനുഭവ സമ്പത്തുള്ള താരം കൂടിയാണ് അദ്ദേഹം. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ധവാന് നന്നായി അറിയാം പ്രത്യേകിച്ചും ടി20 ലോകകപ്പ് പടിവാതിക്കൽ നിൽകുമ്പോൾ, വലിയ മത്സരമാണ് നിലനിക്കുന്നത്” ലക്ഷ്മൺ പറഞ്ഞു.
“ഓപ്പണിങ് ബാറ്റ്സ്മാനായി ഇപ്പോൾ രോഹിതും ശർമ്മയും കെഎൽ രാഹുലുമുണ്ട്. ടി20യിൽ ഓപ്പൺ ചെയ്യണമെന്ന് വിരാട് കോഹ്ലി കൃത്യമായി പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ധവാന് റൺസ് കണ്ടെത്തണം. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായതിൽ അഭിമാനിക്കുന്നതിനോട് ഒപ്പം തന്നെ കൂടുതൽ റൺസ് നേടി സ്ഥാനം നിലനിർത്താൻ അദ്ദേഹം ശ്രമിക്കണം.” ലക്ഷ്മൺ കൂട്ടിചേർത്തു.
Read Also: ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് എത്തുമോ; കപിൽ ദേവ് പറയുന്നു
ധവാൻ പുതിയ നായക പദവിയിൽ വളരെ സന്തോഷവാൻ ആയിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ഇർഫാൻ പത്താൻ പറഞ്ഞു. “അദ്ദേഹം തമാശകൾ ഇഷ്ട്ടപെടുന്ന ആളാണ്. നമ്മൾ അയാളെ എപ്പോൾ കണ്ടാലും അദ്ദേഹം എപ്പോഴും ചിരിക്കുകയും സന്തോഷിക്കുകയും ചെയുന്നത് കാണാം. യുവ താരങ്ങൾ അദ്ദേഹത്തിനൊപ്പം ആയിരിക്കുന്നതിനാൽ വളരെ കംഫർട്ടബിൾ ആയിരിക്കും. പിന്നെ എനിക്ക് തോന്നുന്നു, നായകനായിരിക്കുക എന്നത് കൊണ്ട് അയാൾക്ക് അയാളോട് തന്നെ തെളിയിക്കാൻ ഒന്നുണ്ടാകും. കഴിഞ്ഞ തവണ ഒരു ഐപിഎൽ ടീമിന്റെ നായകനായിരുന്നപ്പോൾ അത് അദ്ദേഹത്തിന് അത്ര നല്ല സമയമായിരുന്നില്ല, അത് ഇപ്പോൾ കുറെ നാളായി.”
അതുകൊണ്ട് സീനിയർ താരങ്ങൾ എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യം അദ്ദേഹം സ്വയം ബോധ്യപ്പെടുത്തണം. നായകപദവിയിൽ അദ്ദേഹം വളരെ സന്തോഷവാനായിരിക്കും, കളിക്കുന്നതിനോടൊപ്പം യുവതാരങ്ങളുമായി അനുഭവം പങ്കുവെക്കുന്നതിലേക്കാവും അദ്ദേഹത്തിന്റെ ശ്രദ്ധ.” പത്താൻ പറഞ്ഞു.