ഹൈലൈറ്റ്:
- അഞ്ചു വര്‍ഷത്തിനിടയില്‍ പതിനായിരത്തോളം കേസുകള്‍
- മയക്കു മരുന്നുകളാണ് കുവൈറ്റില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു
സ്വദേശികളാണെങ്കില്‍ അവര്‍ ജോലിക്കു വേണ്ടിയോ വിവാഹിതരാകുന്നതിനു വേണ്ടിയോ അപേക്ഷ നല്കുന്ന സമയത്ത് അവരെ മയക്കു മരുന്ന് പരിശോധന്ക്ക് വിധേയരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളാണെങ്കില്‍ വിസ പുതുക്കുന്ന സമയത്ത് അവരെ പരിശോധിക്കണം. കുവൈറ്റിലെ 48 ലക്ഷത്തിലേറെ വരുന്ന ജനങ്ങളില്‍ 34 ലക്ഷവും വിദേശികളാണ്.
Also Read: ഷാര്‍ജയില്‍ പ്രവാസി ബാലന്റെ മൃതദേഹം അയല്‍വാസിയുടെ കാറില്‍; ദുരൂഹതയില്ലെന്ന് പോലീസ്
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 17,000 മയക്കു മരുന്ന് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞു അഞ്ചു വര്‍ഷത്തിനിടയില്‍ പതിനായിരത്തോളം കേസുകളാണ് കുവൈറ്റില്‍ ഉണ്ടായത്. മയക്കുമരുന്ന് ഉപയോഗം, അവയുടെ വിതരണം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവായിരുന്നു കേസുകള്‍. ഇത് കുറച്ചുകൊണ്ടുവരണമെങ്കില്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. മയക്കു മരുന്ന് ഉപയോഗത്തിന്റെ വ്യാപനം തടയുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അമിത ഉപയോഗം കാരണം രാജ്യത്ത് 327 പേര് മരണപ്പെട്ടതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാഷിഷ്, മെത്താംഫെറ്റാമിന്‍, മരിജുവാന തുടങ്ങിയവ മയക്കു മരുന്നുകളാണ് കുവൈറ്റില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പ്രശസ്തരായ ആളുകളെ അനുകരിക്കുന്നതും മോശം കൂട്ടുകെട്ടുകളും കുടുംബ പ്രശ്നങ്ങളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗവുമാണ് പലരെയും മയക്കുമരുന്നിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകസഭയിൽ പുതിയ പ്രതിപക്ഷ നേതാവ് വരുമോ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mandatory drug test for citizens expats proposed kuwait
Malayalam News from malayalam.samayam.com, TIL Network