ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി എങ്ങനെ റിഹാബുമായി ബന്ധപ്പെട്ടു എന്നും കെ സുരേന്ദ്രൻ ചോദിച്ചു. കെ സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ടാണ് അഹമ്മദ് ദേവർകോവിൽ രംഗത്ത് എത്തിയിരിക്കുന്നത്.
Also Read: നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർകോവിലിനും ഐഎൻഎല്ലിനും ബന്ധം: കെ സുരേന്ദ്രൻ
‘പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രൻ്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എൻ്റെ പാർട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രൻ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐ.എന്.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.’ എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ‘മൗനം ഭജിക്കുന്നതാണ് ഉചിതം’; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രൊഫ. ടി ജെ ജോസഫ്
പോപ്പുലർ ഫ്രണ്ട് ഇന്ത്യയുടെ ചാരിറ്റി സംഘടനയായ റിഹാബ് ഫൗണ്ടേഷൻ ടെറർ ഫണ്ടിങ് നടത്തുന്നു എന്നായിരുന്നു സുരേന്ദ്രൻ ഉന്നയിച്ച കടുത്ത ആരോപണം. ഐഎൻഎല്ലിന്റെയും റിഹാബ് ഫൗണ്ടേഷന്റെയും തലവൻ ഒരാൾ തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അഹമ്മദ് ദേവർകോവിലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകൾക്കും അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Read Latest Kerala News and Malayalam News
സിമിയുടെ നിരോധനത്തിന്റെ 21ാം വാർഷികത്തിൽ പിഎഫ്ഐക്കും നിരോധനം…