1. നവരാത്രിയുടെ ഒന്നാം ദിവസം വെള്ള വസ്ത്രം ധരിക്കണം
വെള്ള നിറം തന്നെ ഐശ്വര്യത്തിന്റേയും ശാന്തിയുടേയും നല്ല തുടക്കത്തിന്റേയും പ്രതീകമാണ്. അതിനാല്‍ തന്നെ, നവരാത്രിയുടെ ആരംഭ ദിവസത്തില്‍ വെള്ള വസ്ത്രം ധരിക്കണമെന്നാണ് വിശ്വാസം. നമ്മളുടെ മനസ്സിന്റെ പരിശുദ്ധിയേയും പവിത്രതയേയും തുറന്ന് കാണിക്കാന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ സാധിക്കും.
2. നവരാത്രിയുടെ രണ്ടാം ദിവസം ചുവപ്പ് നിറം ധരിക്കാം
നവരാത്രിയുടെ രണ്ടാം ദിവസം ചുവപ്പ് ധരിക്കണം എന്നാണ് വിശ്വാസം. ആഘോഷങ്ങളുടേയും പ്രണയത്തിന്റേയും ശക്തിയുടേയും നിറമായ ചുവപ്പിന് രണ്ടാം ദിവസം വളരെയധികം പ്രാധാന്യമാണ് നല്‍കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പുരോഗതിയുടേയും അതുപോലെ, എല്ലാവിധ സൗഭാഗ്യങ്ങളുടേയും പ്രതീകമായി ചുവപ്പ് വര്‍ണ്ണത്തെ കണക്കാക്കുന്നു.
3. മൂന്നാം ദിവസം അണിയാം റോയല്‍ ബ്ലൂ
രാജകീയതയുടെയും പ്രൗഢിയുടേയും പ്രതീകമായി നിലനില്‍ക്കുന്ന വര്‍ണ്ണമാണ് റോയല്‍ ബ്ലൂ. അതിനാല്‍ തന്നെ നവരാത്രിയുടെ മൂന്നാം ദിവസത്തെ കൂടുതല്‍ മനോഹരമാക്കുവാന്‍ വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ റോയല്‍ ബ്ലൂ വര്ണ്ണത്തിലുള്ളതായിരിക്കും. ഇത് നിങ്ങളുടെ നിലനില്‍പ്പിനേയും മനഃശാന്തിയേയും സാമ്പത്തിക ഭദ്രതയേയും പ്രതിനിധാനം ചെയ്യുന്നു.
4. നാലാം ദിവസം മഞ്ഞ നിറം
സന്തോഷത്തിന്റേയും നമ്മളുടെ വിശാലമനസ്സിന്റേയും പ്രാധാന്യത്തിന്റേയുമെല്ലാം പ്രതീകമാണ് മഞ്ഞ. അതിനാല്‍ തന്നെ നാലാം ദിവസം മഞ്ഞ വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. നവരാത്രിയില്‍ മനസ്സിന് കൂടുതല്‍ സന്തോഷവും ഒരു ആഘോഷത്തിന്റേയും ആരവത്തിന്റേയും മൂഡ് ക്രിയേറ്റ് ചെയ്യാനും ഈ നിറത്തിന് സാധിക്കും. അതിനാല്‍, മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഏതായാലും ധരിക്കാവുന്നതാണ്.
5. അഞ്ചാം ദിവസം ധരിക്കണം പച്ച വര്‍ണ്ണങ്ങള്‍
ഐക്യത്തിന്റേയും അനുഗ്രഹത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ് പച്ച വര്‍ണ്ണം. അതിനാല്‍ തന്നെ അഞ്ചാം ദിവസം പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഈ വസ്ത്രം ധരിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറും എന്ന വിശ്വാസത്തിലാണ് അഞ്ചാം ദിവസം പച്ച വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്. അതിനാല്‍ തന്നെ, നിങ്ങള്‍ പച്ച വര്‍ണ്ണത്തിലുള്ള ഏത് വസ്ത്രവും ധരിക്കാവുന്നതാണ്.
Makeover Tips: പാര്‍ട്ടിയില്‍ തിളങ്ങാന്‍ ഈ മേയ്ക്കോവര് പരീക്ഷിക്കാം
6. ആറാം ദിവസം ഗ്രേ വര്ണ്ണത്തിന് കൂടുതല്‍ പ്രാധാന്യം
ഒരു വ്യക്തിയുടെ നിലനില്‍പ്പിനേയും അയാലുടെ ജീവിത സന്തുലനാവസ്ഥയേയും പ്രതിനിധീകരിക്കുന്നു. അതിനാല്‍ തന്നെ ദുര്‍ഗ്ഗാപൂജയുടെ ആറാം ദിവസം ഈ വര്‍ണ്ണം ധരിക്കുന്നതിനും പ്രാധാന്യം ഏറുന്നു. ഇത് വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാളുടെ മനസ്സിന്റെ വെളിച്ചം കൂടുതല്‍ പ്രകാശിക്കുന്നതിനും ഉള്‍വെളിച്ചം ഉണ്ടാകുന്നതിനും ജീവിതത്തിന് കൂടുതല്‍ സന്തുലനാവസ്ഥ ലഭിക്കുന്നതിനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.
7. ഏഴാം ദിവസം ഓറഞ്ച് വര്‍ണ്ണം
ഒരാളുടെ മനസ്സിലെ പോസറ്റീവ് എനര്‍ജിയെ ഉത്തേജിപ്പിക്കാന്‍ ശേഷിയുള്ള വര്‍ണ്ണമാണ് ഓറഞ്ച്. അയാളുടെ സ്വപ്നങ്ങളേും ഭാവനകളേയും മനക്കട്ടിയേയും പ്രതിനിധാനം ചെയ്യാന്‍ ഈ വര്ണ്ണത്തിന് ശേഷിയുണ്ട്. സപ്തമിക്ക് അതായത്, നവരാത്രിയുടെ ഏഴാം ദിവസം ഓറഞ്ച് വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ജനങ്ങളുടെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.
8. എട്ടാം ദിവസത്തില്‍ പീക്കോക്ക് ഗ്രീന്‍
ഒരാളുടെ വ്യക്തിത്വത്തേയും അതുപോലെ, അയാളുടെ ആരോഗ്യത്തേയും പ്രതിനിധാനം ചെയ്യുന്ന വര്‍ണ്ണമാണ് പീകോക്ക് ഗ്രീന്‍ എന്നത്. അതിനാല്‍ അഷ്ടമിക്ക് ഈ വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ മനസ്സിന്റെ അനുകമ്പയേയും അതുപോലെ, നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയും എടുത്ത് കാണിക്കുന്നു.
9. ഒമ്പതാം ദിവസം അണിയണം പിങ്ക് വര്‍ണ്ണം
നവരാത്രിയുടെ അവസാന ദിവസം പിങ്ക് വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇത് പുതുമയുടേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമായതിനാല്‍ തന്നെ. ഈ വര്ണ്ണത്തലുള്ള വസ്ത്രങ്ങളാണ് അവസാന ദിവസം എല്ലാവരും ധരിക്കുക. ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഇത് നല്ലത് കൊണ്ടുവരുമെന്നും, അനുഗ്രഹം ലഭിക്കുമെന്നുമാണ് വിശ്വാസം.
പാദങ്ങള്‍ വിണ്ടുകീറല്‍ മാറ്റിയെടുക്കാം എളുപ്പത്തില്‍