Authored by Samayam Desk | Samayam Malayalam | Updated: Sep 29, 2022, 6:46 AM
What is Binoy Kodiyeri Case: കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീർപ്പാക്കി. ബോംബെ ഹൈക്കോടതി ഒത്തുതീർപ്പുവ്യവസ്ഥ അംഗീകരിച്ചു.
ഹൈലൈറ്റ്:
- ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു.
- കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി.
- ബിനോയ് യുവതിക്ക് 80 ലക്ഷം രൂപ കൈമാറി.
‘ഒരു വർഷം മുമ്പ് നിരോധിച്ചിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നു, ഇനി പുനർജനിക്കരുത്’
ബിനോയിക്കെതിരായ കേസ് ഒത്തുതീർപ്പിലേക്കെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചു പ്രതികരിക്കാൻ ഇരുകക്ഷികളും തയ്യാറായിരുന്നില്ല. കുട്ടിയുടെ ഭാവി മുൻനിർത്തി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് എത്തി എന്നായിരുന്നു ഇരുവരും കോടതിയിൽ നൽകിയിരുന്ന അപേക്ഷയിൽ വ്യക്തമാക്കിയത്. പരാതിക്കാരിക്ക് ജീവനാംശം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഇത് ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഒത്തുതീർപ്പ് സംബന്ധിച്ച കരാറിൽ കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. എല്ലാ കേസുകളും പിൻവലിച്ചതായി യുവതി അറിയിച്ചിട്ടുണ്ട്.
‘സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി, അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുന്നു’; പ്രതികരണവുമായി മന്ത്രി
2019 ജൂണിലാണ് മുംബൈയിൽ വർഷങ്ങളായി താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഓഷിവാര പോലീസിനെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ബന്ധത്തിൽ എട്ടു വയസുള്ള ആൺകുട്ടയുണ്ടെന്നുമായിരുന്നു ആരോപണം. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായുള്ള പണം ആവശ്യപ്പെട്ടാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ബിനോയ് കോടിയേരിക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്നായിരുന്നു ബിനോയ് ആദ്യഘട്ടത്തിൽ പറഞ്ഞത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടു, പ്രവർത്തനങ്ങൾ നിർത്താൻ നേതൃത്വത്തിൻ്റെ നിർദേശം
ഡിഎൻഎ പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിശോധനാ ഫലം കോടതിയുടെ പരിഗണനയിൽ ഇരിക്കുകയായിരുന്നു. റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം ആരംഭിക്കുന്നത്.
Read Latest Kerala News and Malayalam News
സി പി ഐ എമ്മിനും, കോൺഗ്രസ്സിനും ദുഃഖം | Abdullakkutty
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക