Authored by Samayam Desk | Samayam Malayalam | Updated: Sep 29, 2022, 9:22 AM
Bharat Jodo Yatra in Kerala: ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതോടെ വമ്പിച്ച വിജയമായെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രെൻഡ് സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം.
ഹൈലൈറ്റ്:
- ഭാരത് ജോഡോ യാത്ര വമ്പിച്ച വിജയമായെന്ന് കെ മുരളീധരൻ.
- ‘ഏതോ ഒരു വിവരദോഷി സവർക്കറുടെ ചിത്രം വെച്ചു’.
- അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം.
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കി, യുവതിക്ക് 80 ലക്ഷം നൽകിയെന്ന് റിപ്പോർട്ട്
ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതോടെ വമ്പിച്ച വിജയമായി. റോഡിൻ്റെ ഇരുഭാഗങ്ങളിലും നിന്നു സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്രയെ വരവേറ്റു. യാത്രയെ തുടർന്ന്
കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ മാനസിക ഐക്യം ഉണ്ടായി. ഒരുമിച്ച് സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തപ്പോൾ പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങൾ മറന്നു. യുവതലമുറയും പഴയ തലമുറയും തമ്മിലുള്ള ഏകോപനം ഉണ്ടായി. യുഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. നാളെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മധൈര്യം യുഡിഎഫിന് ഉണ്ടായെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി, അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുന്നു’; പ്രതികരണവുമായി മന്ത്രി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രെൻഡ് സൃഷ്ടിക്കാൻ യാത്ര കൊണ്ട് കഴിഞ്ഞു. അതിനാലാണ് ബിജെപിയെക്കാൾ കൂടുതലായി സിപിഎം യാത്രയെ എതിർക്കുന്നത്. സിപിഎമ്മിനെതിരായി രാഹുൽ ഗാന്ധി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. പക്ഷേ മുഖ്യമന്ത്രി ഉൾപ്പെടെ അദ്ദേഹത്തെ വിമർശിച്ചു. സിപിഎം ചീപ്പ് പോപ്പുലാരാറ്റിക്കുവേണ്ടിയുള്ള വൃത്തികേടുകൾ കാണിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്തതാണ് സിപിഎം ചെയ്തതെന്നും കെ മുരളീധരൻ വിമർശിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടു, പ്രവർത്തനങ്ങൾ നിർത്താൻ നേതൃത്വത്തിൻ്റെ നിർദേശം
പാറശാല മുതൽ വഴിക്കടവ് വരെ രാഹുൽ ഗാന്ധിയെ അനുഗമിക്കാൻ കഴിഞ്ഞു. ഒരു മിനിറ്റുപോലും മാറിനിന്നിട്ടില്ല. തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സന്ദർഭമായിരുന്നു. തിരക്കിനിടയിലും രാഹുൽ ഗാന്ധി തന്നെ വിളിച്ചു അടുത്തുനിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും.
Read Latest Kerala News and Malayalam News
ജോഡോ യാത്രയെ പരിഹസിച്ച് നിലമ്പൂരിലും ബാനർ സ്ഥാപിച്ച് ഡിവൈഎഫ്ഐ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക