Curated by Samayam Desk | Samayam Malayalam | Updated: Sep 29, 2022, 11:10 AM
ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റ ഭാഗമായി അൽ ആലം പാലസിൽ നടന്ന ചടങ്ങിലാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഒമാൻ സന്ദർശനത്തിനെത്തിയ യുഎഇ ഭരണാധികാരി നാഷണൽ മ്യൂസിയം സന്ദർശിച്ചു.
ഹൈലൈറ്റ്:
- ഇരു രാജ്യങ്ങളും തമ്മിലുള്ള വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിലും ഒപ്പുവെച്ചു.
- വിവിധ മേഖലകളിൽ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപിച്ചാണ് യുഎഇ ഭരണാധികാരി ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.
- സുൽത്താനേറ്റിന്റെ ഏറ്റവും വലിയ ഉന്നത ബഹുമതിയായ ‘അൽ സഈദ് ഓർഡർ’ ശൈഖ് മുഹമ്മദ് ബിൻ സായിദിന് സുൽത്താൻ സമ്മാനിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റ ഭാഗമായി അൽ ആലം പാലസിൽ നടന്ന ചടങ്ങിലാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഒമാൻ സന്ദർശനത്തിനെത്തിയ യുഎഇ ഭരണാധികാരി നാഷണൽ മ്യൂസിയം സന്ദർശിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി സുൽത്താൻ ഹൈതം ബിൻ താരിഖിനെ ആദരിച്ചു.
അതേസമയം സുൽത്താനേറ്റിന്റെ ഏറ്റവും വലിയ ഉന്നത ബഹുമതിയായ ‘അൽ സഈദ് ഓർഡർ’ ശൈഖ് മുഹമ്മദ് ബിൻ സായിദിന് സുൽത്താനും സമ്മാനിച്ചു. അയൽ രാജ്യങ്ങളായ ഒമാനും യുഎഇയും തമ്മിലുള്ള സാംസ്കാരികം, സാമ്പത്തികം, വിനോദ സഞ്ചാര സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടത്താനാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാനിലെത്തിയത്. യുഎഇ പ്രതിനിധി സംഘത്തിvd നൽകിയ ഊഷ്മള സ്വീകരണത്തിന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നന്ദി രേഖപ്പെടുത്തി. സുൽത്താനും ഒമാനിലെ ജനങ്ങൾക്കും ആശംസകൾ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
Read Latest Gulf Newsand Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക