മോണ സംബന്ധമായ രോഗം
മോണ സംബന്ധമായ രോഗം, അതായത് പെരിയോഡോന്റൈസിസ് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വായിലുണ്ടാകുന്ന ദോഷം ബാക്ടീരിയകള്‍, രക്തത്തിലൂടെ ഹൃദയത്തിലെത്തിയ്ക്കുന്നു. ഇത് ഹൃദയ വാല്‍വുകളെ ദോഷമായി ബാധിയ്ക്കുന്നു. ഇതിനാല്‍ തന്നെ വായിലുണ്ടാകുന്ന രോഗങ്ങളും പല്ലുകള്‍ക്കുണ്ടാകുന്ന രോഗങ്ങളുമെല്ലാം ഹൃദയത്തെ ബാധിയ്ക്കന്നുവെന്ന് പറയാം.
രോഗങ്ങള്‍
പല്ലുകള്‍ നഷ്ടപ്പെടുന്നതും കൊറോണറി രോഗങ്ങളുമായി ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നു. അതായത് വായ, മോണ, പല്ലു സംബന്ധമായ രോഗങ്ങള്‍ കാരണം പല്ലു പോകുന്നവര്‍ക്ക്. ഇത് നേരിട്ട് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലെങ്കിലും ഇതു വഴി ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ടെങ്കിലും വായിലുണ്ടാകുന്ന ബാക്ടീരിയകളും ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. drink water:പല്ല് തേയ്ക്കും മുന്‍പ് വെള്ളം കുടിയ്ക്കണം, പക്ഷേ ഒന്നുണ്ട്….
സ്ട്രോക്ക്, അററാക്ക്
വായുടെ ആരോഗ്യം കുറയുന്നതും ശുചിത്വം കുറയുന്നതുമെല്ലാം തന്നെ ബിപി കൂടാനും കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. ബിപി പ്രശ്നങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. സ്ട്രോക്ക്, അററാക്ക് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. വായയുടെ ആരോഗ്യം, പല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിച്ചില്ലെങ്കില്‍ പല്ലും വായും മോണയും കേടാകുക മാത്രമല്ല, ഹൃദയം വരെ തകരാറിലാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വൃത്തിയാക്കുക
പല്ലിന്റെ ആരോഗ്യം, മോണയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കാന്‍ വായും പല്ലും മോണയുമെല്ലാം തന്നെ നല്ല രീതിയില്‍ വൃത്തിയാക്കുകയെന്നതാണ് പ്രധാനം. രണ്ടു നേരമെങ്കിലും ബ്രഷ് ചെയ്യുക, നാക്ക് വൃത്തിയാക്കുക, ഫ്ളോസ് ചെയ്യുക എന്നതെല്ലാം തന്നെ പ്രധാനമാണ്. ഇതുപോലെ ഇതു മാത്രമല്ല, പുകവലി, മുറുക്കല്‍, പാന്‍ തുടങ്ങിയ ശീലങ്ങളെല്ലാം തന്നെ വായയുടെ, പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്.