പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം സർക്കാർ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന സലാമിനെ 2020 ഡിസംബർ 14 ന് സസ്പെൻഡ് ചെയ്തിരുന്നു. പിഎഫ്ഐ ചെയർമാനായി ചുമതലയേറ്റതിനു പിന്നാലെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ നടപടി. പിഎഫ്ഐക്കൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി (Rihab India Foundation) ചേർന്നും സലാം പ്രവർത്തിച്ചുവന്നിരുന്നു. 2000 ൽ എൻഡിഎഫ് (NDF) സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2007 മുതലാണ് പിഎഫ്ഐക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്.
പോപ്പുലർ ഫ്രണ്ടിൻ്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി, നിരോധനത്തിനെതിരെ ക്യാമ്പസ് ഫ്രണ്ട് കോടതിയിലേക്ക്
എറണാകുളം സ്വദേശിയായ ഇ എം അബ്ദുർ റഹിമാൻ 70 കളിൽ സിമി (SIMI) യിലൂടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് സിമിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തി. കളമശേരി കുസാറ്റിലെ ലൈബ്രേറിയൻ ആയിരുന്നു. എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിൽ അബ്ദുർ റഹിമാൻ മുഖ്യപങ്കുവഹിച്ചിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റുഡൻ്റ് ഇസ്ലാമിക് ട്രസ്റ്റിൻ്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് റഹിമാൻ. ഇതോടൊപ്പം ഓൾ ഇന്ത്യ മില്ലി കൗൺസിൽ അടക്കമുള്ള സംഘടനകളിലും അംഗമാണ്.
കോഴിക്കോട് സ്വദേശിയായ ഇ അബൂബക്കർ 1982 മുതൽ 1984 വരെ സിമി കേരള ഘടകത്തിൻ്റ അധ്യക്ഷനായിരുന്നു. എൻഡിഎഫ്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപക ചെയർമാനുമാണ്. ഇതൊടൊപ്പം എസ്ഡിപിഐ, അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് എന്നിവയുടെ സ്ഥാപക പ്രസിഡൻ്റുമാണ്. ഹിന്ദി മാസികയായ ഇന്ത്യ നെക്സ്റ്റിൻ്റെ എഡിറ്ററായും തേജസ് ദിനപത്രത്തിൻ്റെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ: രൂപം കൊണ്ടത് 2006 ൽ, 18 സംസ്ഥാനങ്ങളിൽ സാന്നിധ്യം, 4 ലക്ഷത്തോളം സജീവ പ്രവർത്തകർ
പിഎഫ്ഐയുടെ ദേശീയ എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പറായും അനുബന്ധ സംഘടനയായ എൻസിഎച്ച്ആർഒ (NCHRO) യുടെ ദേശീയ ജനറൽ സെക്രട്ടറിയും പ്രവർത്തിച്ചു വരികയായിരുന്നു പി കോയ. 1978-79 കാലഘട്ടത്തിൽ സിമിയുടെ സജീവ പ്രവർത്തകനായിരുന്നു. ഖത്തറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന പി കോയ കോഴിക്കോട് കോടഞ്ചേരി ഗവ. കോളേജിലെ ലക്ചററായും പ്രവർത്തിച്ചിട്ടുണ്ട്. ആലുവ എംഇഎസ് കോളേജിലെ അധ്യാപകനായിരുന്നു വി പി നസറുദ്ദീൻ. പിന്നീട് മാധ്യമം ദിനപത്രത്തിൻ്റെ ക്ലറിക്കൽ സ്റ്റാഫായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയായും മത്സരിച്ചിട്ടുമുണ്ട്.
പിഎഫ്ഐ മാത്രമല്ല; ഇതിന് മുന്പ് ഇന്ത്യയില് നിരോധിച്ചത് 55 സംഘടനകളെ, വിശദാംശങ്ങള് അറിയാം
കർണാടകത്തിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായ അബ്ദുൾ വാഹിദ് സെയ്ദ്, ദേശീയ ജനറൽ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവർ ഐടി ജീവനക്കാരനാണ്. ബെംഗളുരൂ സ്വദേശിയായ സെയ്ദ് പിഎഫ്ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇആർപി തുടങ്ങിയ സോഫ്റ്റവയർ സംബന്ധമായ ബിസിനസ് നടത്തുകയാണ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എറിക്സൺ എന്ന കമ്പനിയിലെ ഗ്ലോബൽ ടെക്നിക്കൽ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും അനിസ് സജീവസാന്നിധ്യമാണ്. പിഎഫ്ഐ പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷനായ മിനാറുൾ ഷെയ്ഖ് അലിഗഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്. പിഎഫ്ഐ രാജസ്ഥാൻ്റെ സംസ്ഥാന അധ്യക്ഷനായ മുഹമ്മദ് ആസിഫ് ബിരുദധാരിയാണ്.
Read Latest National News and Malayalam News
പോപ്പുലർ ഫ്രണ്ട് ഓർക്കുന്നുണ്ടോ ഈ കുടുംബങ്ങളെ…?