കൊച്ചി> ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സിന്റെ ഒമ്പതാം പതിപ്പിന് മികച്ച പ്രതികരണം.സെക്കന്‍ഡില്‍ 1.6 ദശലക്ഷം ഉപഭോക്താക്കളാണ് ഒരേ സമയം ഫ്ലിപ്കാര്‍ട്ട് ബിബിഡിയില് ഷോപ്പ് ചെയ്യാനെത്തിയത്. ലാപ്ടോപ്പുകള്, സ്മാര്‍ട്ട് വാച്ചുകള്‍, ട്രൂവയര്‍ലെസ്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഫര്‍ണിച്ചര്‍, തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ്.
മേക്കപ്പില്‍ കാജല്‍ ആണ് ഏറ്റവും ഡിമാന്‍ഡുള്ള ഉല്‍പ്പന്നം. പലചരക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ ഗണ്യമായ വര്‍ധനവുമുണ്ടായി. ഫ്ലിപ്കാര്‍ട്ട് പ്ലാറ്റ്ഫോമിലുള്ള പെയ്മെന്റ് പാര്‍ട്ട്നര്‍മാര്‍ നല്കുന്ന പേ ലേറ്റര്‍, ഇഎംഐ സംവിധാനങ്ങള്‍ ഉപഭോക്താക്കളില്‍ വര്‍ദ്ധനവ് കാണിക്കുന്നുണ്ട്. 11 ലക്ഷം ബിസിനസുകളാണ് ബിഗ് ബില്യ ഡേയ്സില്‍ പങ്കെടുക്കുന്നത്. ഈ മാസം 30 വരെയാണ് ബിഗ് ബില്ല്യണ്‍ ഡേയ്സ്.
‘ഞങ്ങളുടെ എല്ലാ ഇക്കോസിസ്റ്റം പങ്കാളികളും ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഇവന്റുകളിലൊന്നാണ് ബിഗ് ബില്യണ്‍ ഡേയ്സെന്നു ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമര്‍, ഗ്രോത്ത്, ഇവന്റ്സ് സീനിയര്‍ ഡയറക്ടര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..