അജ്മാന്: ലൈസന്‍സില്ലാത്ത സ്കൂളിന്റെ പേരില്‍ രക്ഷിതാക്കളെ കബളിപ്പിച്ച് പണം തട്ടിയയാള്‍ പിടിയില്‍. അജ്മാനിലാണ് സംഭവം. 1500ലധികം രക്ഷിതാക്കളില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വ്യാജ സ്കൂളില്‍ കുട്ടികളെ ചേര്‍ത്ത് വന്‍ തുക ഫീസായി അടച്ച രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.
ക്ലാസ് ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ലൈസന്‍സില്ലാത്ത സ്കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ ജീവനക്കാരും ഡയറക്ടറുമടക്കം സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരും മുങ്ങി. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനാണ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നത്.
റിയാദ് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ഇന്നു തുടക്കം; കേരളത്തില്‍ നിന്നുള്ള പ്രസാധകരും പങ്കെടുക്കും
പുതിയ അധ്യായന വര്‍ഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ സ്കൂളിന് അനുമതി ലഭിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ തന്നെ അഡ്മിഷന് നടപടിയുമായി മാനേജ്മെന്റ് മുന്നോട്ട് പോവുകയായിരുന്നു. ഓഗസ്റ്റ് 29നാണ് സ്കൂള്‍ തുറന്നത്. രക്ഷിതാക്കള്‍ ഫീസായി വന്‍ തുക അടക്കുകയും ചെയ്തു. സ്കൂള്‍ അഡ്മിഷ്ന് മുന്നോടിയായി കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി ഓഫറുകളും മുന്നോട്ട് വെച്ചിരുന്നതായി പോലീസ് പറയുന്നു.
Read Latest World News and Malayalam News
പണം വാങ്ങി രതീസും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും അധികൃതര്‍ ഒളിവില്‍ പോവുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പ്രതി പിടിയിലായിട്ടുണ്ട്. 1500ലധികം രക്ഷിതാക്കളില്‍ നിന്ന് പണം വാങ്ങിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ ചേര്‍ക്കുന്നതിന് മുമ്പ് സ്കൂളിന്റെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിച്ച് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓർക്കുന്നുണ്ടോ ഈ കുടുംബങ്ങളെ…?