കെഎസ്എആർടിസിക്കും സർക്കാരിനും ഉണ്ടായ നാശനഷ്ടങ്ങൾക്കു പോപ്പുലർ ഫ്രണ്ട് 5.2 കോടി രൂപ കെട്ടിവെക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഓഫിസുകള്‍ പൂട്ടി മുദ്ര വയ്ക്കും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; പിഎഫ്ഐ നിരോധനത്തില്‍ ഉത്തരവ്
ഹർത്താലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ഈടാക്കാൻ എല്ലാ മജിസ്ട്രേറ്റുകൾക്കും നിർദേശം നൽകും. നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷമേ അറസ്റ്റിലായവർക്ക് ജാമ്യം അനുവദിക്കാവൂ. രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരത്തുക കെട്ടിവെക്കണം, ഇല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണം. ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളിൽ 487 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലിനിടെ ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ നേരിട്ടത് കെഎസ്ആർടിസിയാണ്. കോർപറേഷന് മാത്രം അഞ്ചരക്കോടിയോളം നഷ്ടമാണ് ഉണ്ടായത്.
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കി, യുവതിക്ക് 80 ലക്ഷം നൽകിയെന്ന് റിപ്പോർട്ട്
Read Latest Kerala News and Malayalam News
സി പി ഐ എമ്മിനും, കോൺഗ്രസ്സിനും ദുഃഖം | Abdullakkutty