ദുബൈ: നവജാത ശിശുവിനെ വില്ക്കാന് ശ്രമിച്ച 3 പ്രവാസി വനിതകള്‍ക്ക് ദുബായില്‍ ജയില്‍ ശിക്ഷ. 12000 ദിര്‍ഹത്തിനാണ് ആണ്‍കുട്ടിയെ വില്ക്കാന് പ്രതികള്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ നല്കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
2 മാസത്തിലും താഴെ മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ വില്ക്കാന് താല്പര്യം അറിയിച്ച് കുട്ടിയുടെ അമ്മ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ വാങ്ങാന്‍ താല്പര്യമുണ്ടെന്ന വ്യാജേന ഒരു പോലീസ് ഉദ്യോഗസ്ഥ ഇവരെ സമീപിക്കുകയായിരുന്നു. അമ്മയുടെ കൈയ്യില്‍ നിന്നും കുഞ്ഞിനെ ഏറ്റെടുത്ത് കൊണ്ടുവരാമെന്ന് സമ്മതിച്ച മറ്റൊരു യുവതിയും കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ജുമൈറയില്‍ എത്തിയ മറ്റൊരു യുവതിയുമാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍.
Read Latest World News and Malayalam News
അവിഹിത ബന്ധത്തില്‍ പിറന്ന ആണ്‍കുട്ടിയെ താന്‍ വില്ക്കാന് ശ്രമിക്കുകയായിരുന്നുവെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പണത്തിന് വേണ്ടിയാണ് കുട്ടിയെ വില്ക്കാന് ശ്രമിച്ചതെന്നും യുവതി കുറ്റസമ്മതം നടത്തി. 3 യുവതികള്‍ക്കും 3 വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാലുടന്‍ ഇവരെ യുഎഇയില്‍ നിന്നും നാടുകടത്തും. കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കണ്‍സഷനില്ല, ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കി വിട്ട് സ്വകാര്യ ബസ്