Also Read: നിണ്ട 18 വർഷങ്ങൾ, ഒരു തുമ്പുമില്ലാതെ കവിയൂർ കേസ്, ആ വിഐപിയെ സിബിഐക്കും കണ്ടെത്താനായില്ല
സെപ്റ്റംബര്‍ 28-ന് മുമ്പ് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാൽ കഴിഞ്ഞ ദിവസമാണ് അനുമതി നൽകാൻ സാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കടുത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മാർച്ചിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം വൈകിട്ടാണ് മാര്‍ച്ചിന് അനുമതി നല്കാന് കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂരും പരിസരങ്ങളിലും കനത്ത ജാഗ്രതയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ നഗരങ്ങളിലും ജില്ലകളിലും കർശനമായ വാഹന പരിശോധനയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ മതങ്ങളിൽപ്പെട്ടവർ തമ്മിൽ സംഘർഷമുണ്ടാക്കാൻ വർഗീയ വികാരം വളർത്താൻ ചില സാമൂഹിക വിരുദ്ധർ ഗൂഢാലോചന നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രാപകലില്ലാതെ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, 2022 ഒക്ടോബർ 2 ന് ഒരു സംഘടനയെയും പ്രക്ഷോഭങ്ങൾ, ജാഥകൾ, പൊതുയോഗങ്ങൾ തുടങ്ങിയവ നടത്താൻ അനുവദിക്കരുതെന്ന് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നു.
Read Latest National News and Malayalam News