പക്ഷെ ചിലപ്പോഴെങ്കിലും പങ്കാളി ഇത് വിസമ്മതിക്കാറുണ്ട്. പരസ്പരം സമ്മതത്തോടെ സന്തോഷത്തോടെ വേണം ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. ഒരിക്കലും പങ്കാളിയെ ശാരീരക ബന്ധത്തില്‍ ഏപ്പെടാന് നിര്‍ബന്ധിക്കരുത്. ഇഷ്ടമില്ലാതെ ഏര്‍പ്പെടുന്നത് പലപ്പോഴും പരസ്പരം ദേഷ്യം ഉണ്ടാക്കാന്‍ കാരണമായേക്കും. പങ്കാളികള്‍ക്കിടയില്‍ കിടപ്പ് മുറിയില്‍ അകല്‍ച്ച ഉണ്ടാകാന്‍ പോലും ഇതൊരു കാരണമായേക്കും. പക്ഷെ പെണ്‍കുട്ടികള്‍ക്ക് ഉള്ളില്‍ ഇത്തരം അകലച്ചയ്ക്ക് പല കാരണങ്ങളുണ്ടാകാം.
Also Read: Sex move: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആദ്യ നീക്കം നടത്തേണ്ടത് സ്ത്രീയാണോ പുരുഷനാണോ?
എന്തുകൊണ്ടാണെന്ന് കണ്ടെത്തുക
പരസ്പരം ഇത്തരത്തില്‍ അകലച്ച അനുഭവപ്പെട്ടാല്‍ ആദ്യം തന്നെ ഇതിന്റെ കാരണം കണ്ടെത്തണം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പരസ്പരം അറിയാന്‍ ശ്രമിക്കുക. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചിട്ടും ജീവിതത്തില്‍ പിരിയുന്നവരെ നമ്മള് കാണാറുണ്ട്. പ്രണയ കാലത്തെ ജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് വിവാഹ ജീവിതം. പ്രണയിക്കുമ്പോള്‍ ഉള്ള ആവേശം ചിലപ്പോള്‍ വിവാഹം കഴിയുമ്പോള്‍ കാണില്ല, ഇത് മനസിലാക്കി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളി അടുപ്പം കാണിക്കുന്നില്ല ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്ന എന്നീ അവസ്ഥകള്‍ക്ക പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം.
ആത്മവിശ്വാസം കുറവാണോ?
എല്ലാവര്ക്കും എല്ലാ കാര്യങ്ങളും അറിയണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ പങ്കാളിക്ക് അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കേണ്ടി വന്നേക്കാം. ഇത്തരത്തിലൊരു അവസ്ഥ ആത്മവിശ്വാസത്തിന് കുറവുണ്ടാക്കാന്‍ പ്രധാന കാരണമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ചിലപ്പോള്‍ പങ്കാളിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കാം. ഇതിന് മുന്‍കൈയെടുത്ത് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടത് വളരെ വലുതാണ്. പങ്കാളിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള സംഭാഷണം അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയും എല്ലാം തുറന്ന് പറയാന്‍ സഹായിക്കുകയും ചെയ്യും.
ആവേശം അല്‍പ്പം കുറയ്ക്കാം
പെട്ടെന്നുള്ള ശാരീരക ബന്ധം ചിലപ്പോള്‍ പങ്കാളിക്ക് മടുപ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. ശാരീരിക ക്ഷീണമോ മാനസിക സമ്മര്‍ദ്ദമോ ഒക്കെ ഇതിന് കാരണങ്ങളാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നത് അകല്‍ച്ചയ്ക്ക് കാരണമായേക്കും. നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് ഒരിക്കലും ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. എന്നാല്‍ പങ്കാളിയുടെ മാനസികാവസ്ഥയും സാഹചര്യവും നോക്കുന്നത് വളരെ പ്രധാനമാണ്.
ശാരീരിക ക്ഷീണവും ബുദ്ധിമുട്ടും
പങ്കാളി എപ്പോഴും ഒരേ ശാരീരക അവസ്ഥയില്‍ ആയിരിക്കില്ല. വീട്ടിലെ ജോലി, കുട്ടികളെ നോക്കുക, ഓഫീസ് ജോലി എന്നിവ ചെയ്യുന്നവരാണെങ്കില്‍ അതൊക്കെ അവരുടെ മാനസികാവസ്ഥയെ ശാരീരക അവസ്ഥയെയും ബാധിച്ചേക്കാം. ഈ സന്ദര്‍ഭത്തില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നത് ചിലപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഈ അവസ്ഥയിലാണ് പങ്കാളി ക്ഷീണിക്കുകയും അവര്‍ക്ക് അടുപ്പം തോന്നാതെ ഇരിക്കുകയും ചെയ്യുന്നത്.
പരസ്പര സ്നേഹവും അടുപ്പവും അത്യാവശ്യം
പരസ്പരം സ്നേഹമില്ലെങ്കില്‍ കുടുംബ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല. സ്നേഹവും അടുപ്പവുമൊക്കയുള്ള ഏറെ രസകരമായ ഒരു യാത്രയാണ് കുടുംബ ജീവിതം. പരസ്പരം അടുപ്പമില്ലാതിരിക്കുന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന അവസ്ഥയാണ്. ശാരീരകവും മാസികവുമായ അടുപ്പമാണ് എപ്പോഴും ആവശ്യം. പങ്കാളിയുടെ ഇടപെടല്‍ അല്ലെങ്കില്‍ അടുപ്പമില്ലായ്മയൊക്കെ ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും തടസമാകാം. പലപ്പോഴും സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പങ്കാളിക്ക് അവരര്‍ഹിക്കുന്ന പരിഗണന ഏത് ഘട്ടത്തിലും സാഹചര്യത്തിലും നാം നല്‍കേണ്ടതാണ്. അവരുടെ സ്വകാര്യതക്കും വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കൊടുക്കുന്നതിലൂടെ കുടുംബ ജീവിതത്തില്‍ പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.