കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണങ്ങളുമെല്ലാം തന്നെ ഏറെ പ്രധാനമാണ്. തടി കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. ആരോഗ്യം നല്‍കാനും തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഉപയോഗപ്രദമായ പതും. ഇതില്‍ ഒന്നാണ് ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ച് നില്ക്കുന്ന തൈര് (curd). ഏറെ പോഷക സമൃദ്ധമായ തൈര് തടിയും വയറും കുറയ്ക്കാന്‍ മികച്ച ഗുണം നല്‍കും. പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ പ്രത്യേകിച്ചും.
തൈരില്‍
തൈരില്‍ പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ബി അടക്കമുള്ള പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പൊതുവേ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയാം. ഇത് വിശപ്പ് കുറയാനും സഹായിക്കുന്നു. ദിവസവും ഒരു ബൗള്‍ തൈരെങ്കിലും ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിനായി കൊഴുപ്പു കുറഞ്ഞ തൈര് ഉപയോഗിയ്ക്കാം. ഇതല്ലെങ്കില്‍ യോഗര്‍ട്ട്, ഇതില്‍ തന്നെ ഗ്രീക്ക് യോഗര്‍ട്ടാണ് കൂടുതല്‍ നല്ലത്. ഒരൗണ്‍സ് യോഗര്‍ട്ടില്‍ 12 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ജീരകപ്പൊടി
തൈര് പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് വയര്‍ ചാടുന്നത് തടയാനും തടി കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഒരു ബൗള്‍ എടുക്കുക. ഇതില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കാം. ഇത് കഴിയ്ക്കാം. തടിയും വയറും കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്. ജീരകം പൊതുവേ തടി കുറയ്ക്കാന്‍ നല്ലതാണ്. മഞ്ഞളും. മഞ്ഞള്‍ ശരീരത്തിന് ചൂടേകുന്നു. ഉപാപചയ പ്രക്രിയയ്ക്ക് കരുത്തേകുന്ന ഒന്നാണ് മഞ്ഞളും ജീരകവും.
തൈര് തടി കുറയ്ക്കാന്‍
തൈര് തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇതില്‍ തേന്‍, നട്സ് എന്നിവ ചേര്‍ത്തും ഉപയോഗിയ്ക്കാം. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണമെങ്കില്‍ പ്രാതലിനും ഉച്ചയ്ക്കുമെല്ലാം ഇത് ഒരു ബൗള്‍ ശീലമാക്കണം. വേണമെങ്കില്‍ ഫ്രൂട്സ് പോലുള്ളവയും ചേര്‍ക്കാം. മധുരം, ഉപ്പ് എന്നിവ ഒഴിവാക്കുക. ദഹന പ്രശ്നങ്ങളുള്ളവര്‍ തൈര് രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ അയമോദകം, ഫ്ളാക്സ് സീഡുകള്‍ എന്നിവയും ചേര്‍ക്കാം. ഇതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്.
പ്രോബയോട്ടിക്
വയര്‍ ശാന്തമാക്കാനും കുടല് ആരോഗ്യത്തിനും മികച്ചതാണ് തൈര്. ഇത് വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഇതിനാല്‍ തന്നെ പ്രോബയോട്ടിക് ഭക്ഷണമായി ഇത് കണക്കാക്കുന്നു. ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ക്ക് ഇതേറെ നല്ലതാണ്. എല്ലിന്റെ ബലത്തിനും മസില് ആരോഗ്യത്തിനും മികച്ച ഇത് നല്ലൊരു ഊര്ജദായിനി കൂടിയാണ്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ് തൈര്.