ഹൈലൈറ്റ്:
- പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള റിലയൻസും ഇടം പിടിച്ചിട്ടുണ്ട്
- 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണു ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളില്‍ തുടങ്ങിയത്
അമേരിക്കൻ സ്ഥാപങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ കോർപ്പറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണു നാലാമത്. അമേരിക്കയിൽ തന്നെയുള്ള ക്രോഗെർ കമ്പനിയാണ് പട്ടികയിൽ അഞ്ചാമത്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിനു റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് 5 ശതമാനം വാർഷിക വളർച്ചയോടെ 7.40 ബില്യൺ ഡോളറാണ്. അതേസമയം 16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള മാജിദ് അൽ ഫുത്തൈമിൻ്റെ വിറ്റുവരവ് 6.5 വാർഷിക വളർച്ചയോടെ 7.65 ബില്യൺ ഡോളറാണ്.
Also Read: വാക്സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്ക്; തീരുമാനം ഉടനെയെന്ന് സൗദി
ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള റിലയൻസും ഇടം പിടിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി ഓൺലൈൻ വ്യാപാരത്തിനു കൂടുതൽ സാധ്യതകൾ നൽകിയപ്പോൾ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുന്ന മുൻനിര റിട്ടെയിൽ കമ്പനികൾ ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തുന്നതാണു വാണിജ്യ ലോകം കണ്ടത്.
കൊവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ 4 ഈ കോമേഴ്സ് സെൻ്ററുകൾ അടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണു ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിന് ശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ 3,000ത്തില്‍ അധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം ഈ കോമേഴ്സ് രംഗം വ്യാപകമായി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലോകസഭയിൽ പുതിയ പ്രതിപക്ഷ നേതാവ് വരുമോ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lulu group makes it to global power retailer list
Malayalam News from malayalam.samayam.com, TIL Network