യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന സാബു എം ജേക്കബിന്റെ പ്രസ്താവന പരിഹാസ്യമാണ്. പരിശോധന നടക്കുമ്പോൾ കിറ്റക്സ് മാനേജ്മെന്റ് യാതൊരു വിധത്തിലുമുള്ള പരാതികൾ ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പി രാജീവ് |Facebook
ഹൈലൈറ്റ്:
- കിറ്റക്സിന്റെ ആരോപണം ഗൗരവതരം
- പരിശോധനയ്ക്ക് ശേഷം പരാതി ഉന്നയിച്ചില്ല
- കോടതിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന
ഫാദർ സ്റ്റാൻ സ്വാമിയുടേത് കരുണയില്ലാത്ത കൊലപാതകമെന്ന് എംഎ ബേബി
പിടി തോമസ് എംഎൽഎ ഉന്നയിച്ച ആരോപണം ദേശീയ മനുഷ്യാവകാശ കമ്മീഷന് ബെന്നി ബഹനാൻ എംപി നൽകിയ പരാതിയും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം. പരിശോധന നടക്കുമ്പോൾ കിറ്റക്സ് മാനേജ്മെന്റ് യാതൊരു വിധത്തിലുമുള്ള പരാതികൾ ഉന്നയിച്ചിരുന്നില്ല. പിന്നാലെ സർക്കാരിന് ബന്ധമില്ലാത്ത കാര്യത്തിൽ കിറ്റക്സ് മാനേജ്മെന്റ് ആരോപണം ഉന്നയിച്ചത് ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജോസ് കെ മാണി ഇടതുമുന്നണി വിടണം, സിപിഎമ്മിനൊപ്പം പോയത് അപമാനം’: പി സി ജോർജ്
പരിശോധനയ്ക്കെതിരെ പരാതി നൽകാതെ സംസ്ഥാനത്തിനെതിരെ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കടുത്ത അധിക്ഷേപത്തിന് അര്‍ഹമായതൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന സാബു എം ജേക്കബിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും രാജീവ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kitex allegation p rajeev response
Malayalam News from malayalam.samayam.com, TIL Network