ജൂലൈ എട്ട് അർധരാത്രി വരെയാണ് ആമസോൺ ‘സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സ്’ വില്പന
Amazon announces Smartphone Upgrade Days: Check best deals and offers ആമസോൺ അവരുടെ ‘സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സ്’ വില്പന ഇന്ന് പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട്ഫോൺ ആക്സസറീസുകൾക്കും മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് ആമസോൺ അപ്ഗ്രേഡ് ഡേയ്സിൽ നൽകുന്നത്.
ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളായ വൺപ്ലസ്, ഷവോമി, സാംസങ്, ആപ്പിൾ, വിവോ, ഒപ്പോ എന്നിവയിൽ 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സാംസങ് എം2, വൺപ്ലസ് നോർഡ് സിഇ 5ജി, റെഡ്മി നോട്ട് 10എസ് എന്നീ ഫോണുകൾക്ക് ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്.
ജൂലൈ എട്ടിന് അർധരാത്രി വരെ ആമസോണിലൂടെ അധിക ഡിസ്കൗണ്ടിലും ബാങ്ക് ഓഫാറുകളിലും ഫോണുകൾ വാങ്ങാൻ സാധിക്കും. വിശദാംശങ്ങൾ താഴെ വായിക്കാം.
OnePlus smartphones – വൺപ്ലസ്സ് സ്മാർട്ട്ഫോണുകൾ
അപ്ഗ്രേഡ് ഡേയ്സ് വില്പനയിൽ വൺപ്ലസ് ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ടുകളും ഇഎംഐ ഓപ്ഷനുകളും നൽകിയിട്ടുണ്ട്. പുതിയ വൺപ്ലസ് നോർഡ് സിഇ 5ജി 22,999 രൂപ മുതൽ ലഭ്യമാണ്. വൺപ്ലസ് 9 5ജി സീരീസിന് 39,999 രൂപയാണ് വില വരുക. ആകർഷകമായ ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്. 4,000 രൂപവരെ ഡിസ്കൗണ്ടും, ആകർഷകമായ ബാങ്ക് ഓഫറുകളും ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമായാണ് വൺപ്ലസ് ഫോണുകൾ വില്പനയിൽ നൽകിയിരിക്കുന്നത്.
Read Also: ഈ മാസം വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ; 10,999 രൂപ മുതൽ
Xiaomi smartphones – ഷവോമി സ്മാർട്ട്ഫോണുകൾ
മികച്ച ഒന്നിലധികം സ്മാർട്ഫോണുകളാണ് ഷവോമി ഈ അടുത്ത് പുറത്തിറക്കിയത്. അതിൽ റെഡ്മി നോട്ട് 10 സീരീസ്, റെഡ്മി നോട്ട് 10എസ്, മി 11എക്സ് എന്നിവ ഉൾപ്പെടുന്നു. മി 11എക്സ് എക്സ്ചേഞ്ച് ഓഫറിൽ 29,999 രൂപക്ക് ലഭിക്കും. ഒപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. റെഡ്മി സീരീസിലുള്ള ഫോണുകൾക്കും ഗംഭീര ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും നൽകിയിരിക്കുന്നു.
Samsung smartphones – സാംസങ് സ്മാർട്ട്ഫോണുകൾ
ഏറ്റവും അടുത്ത് പുറത്തിറങ്ങിയ, 90 ഹേർട്സ് ഫുൾ എച്ഡി + അമോലെഡ് ഡിസ്പ്ലെയുള്ള സാംസങ് എം32 ഉൾപ്പടെയുള്ള എം സീരീസ് ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോൺ നൽകുന്നത്. മികച്ച റേറ്റിംഗുള്ള ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കുറവും ബാങ്ക് ഓഫറുകളും ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐയും അപ്ഗ്രേഡ് ഡേയ്സിൽ നൽകുന്നു. 16,999 രൂപക്കാണ് സാംസങ് എം31 ലഭിക്കുക. ഇന്ത്യയിലെ ആദ്യത്തെ 7,000 എംഎ =എച് ബാറ്ററി ഫോണായ സാംസങ് ഗാലക്സി എം51 8000 രൂപ വരെ ഡിസ്കൗണ്ടിൽ ലഭിക്കും.
Other offers – മറ്റു ഓഫറുകൾ
9,000 രൂപയുടെ വിലക്കുറവിൽ 70,900 രൂപക്ക് ഐഫോൺ 12 വാങ്ങാനുള്ള അവസരം അപ്ഗ്രേഡ് ഡേയ്സിൽ ലഭിക്കും. വിവോയുടെ സ്മാർട്ട്ഫോണുകൾ 30 ശതമാനം ഓഫറിലും എക്സ്ചേഞ്ചുകൾക്ക് 2,500 രൂപവരെ വിലക്കുറവിലും ലഭിക്കും. ഒപ്പോ സ്മാർട്ട്ഫോണുകൾ 35 ശതമാനം വില കിഴിവിലും 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയിലും ലഭിക്കും.
എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ആയി പണമടക്കുന്നതിലും 1250 രൂപ വരെ പത്തു ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്കും ഉപകാരണങ്ങൾക്കും 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സംവിധാനവും ലഭ്യമാണ്.