മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതികൾ.
കൊല്ലപ്പെട്ട മൻസൂർ
ഹൈലൈറ്റ്:
- കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യം
- പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവ്
- ഏഴാം പ്രതിയെ കണ്ടെത്താനായിട്ടില്ല
അധിക്ഷേപത്തിന് അർഹമായതൊന്നും ചെയ്തിട്ടില്ല; കിറ്റക്സിലെ പരിശോധന ന്യായമെന്ന് പി രാജീവ്
മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊലയ്ക്ക് പ്രേരിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏഴാം പ്രതിയായ ജാബിറിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഈ വർഷം ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് ദിവസമാണ് മൻസൂർ കൊല്ലപ്പെട്ടത്.
ഫാദർ സ്റ്റാൻ സ്വാമിയുടേത് കരുണയില്ലാത്ത കൊലപാതകമെന്ന് എംഎ ബേബി
പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ബോംബേറിലാണ് മൻസൂറിന് പരിക്കേൽക്കുന്നത്. ബോംബിന്റെ അവശിഷ്ടങ്ങൾ മൻസൂറിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതികളുടെ വീടിനു സമീപത്തു നിന്നും ഇവ ലഭിച്ചതായി പോലീസ് പറയുന്നു. മൻസൂറിന്റെ സഹോദരനെ തേടിയാണ് പ്രതികൾ എത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : masoor murder case charge sheet submitted
Malayalam News from malayalam.samayam.com, TIL Network