സ്വകാര്യ സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും
ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ ക്രമീകരണം. ഖത്തര്‍ കാബിനറ്റാണ്് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. അതേസമയം, സുരക്ഷാ, സൈനിക വിഭാഗങ്ങളെയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെയും ഈ തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അല്‍ ഹജരി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പതിവു പോലെ ജോലിക്ക് ഹാജരാവണം. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഈ സമയമാറ്റവും ഹാജര്‍ നിലയിലെ മാറ്റവും ബാധകമല്ല. അവ പതിവു പോലെ പ്രവര്‍ത്തിക്കുമെന്നും വക്താവ് അറിയിച്ചു.
വിദ്യാലയങ്ങളിലെ സമയക്രമത്തിലും മാറ്റം
അതിനിടെ, ഫിഫ 2022 ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലെ പ്രവൃത്തി സമയത്തിലും മാറ്റങ്ങള്‍ വരുത്തിയതായി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ 17 വരെയുള്ള കാലയളവില്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കും പ്രവൃത്തി സമയം. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഈ സമയ മാറ്റം ബാധകമാണ്. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലും രാജ്യത്തെ സ്വകാര്യ നഴ്സറികളിലും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും പ്രവൃത്തി സമയത്തില്‍ മാറ്റമുണ്ടാവില്ല. അവ നിലവിലെ അവസ്ഥതിയില് തന്നെ ലോകകപ്പ് വേളയിലും പ്രവര്‍ത്തിക്കും.
മധ്യവാര്‍ഷിക അവധി നവംബര്‍ 20- ഡിസംബര്‍ 22
അതേസമയം, നവംബര്‍ ആറു മുതല്‍ 17 വരെയുള്ള ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷാ ദിവസങ്ങളില്‍ ദേശീയ കരിക്കുലം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ 11 മണി വരെ മാത്രമായിരിക്കും പ്രവൃത്തി സമയം. ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്ന നവംബര്‍ 20 മുതല്‍ ഡിസംബര്‍ 22 വരെയായിരിക്കും അര്‍ധ വര്‍ഷ അവധി. ലോകകപ്പ് മല്‍സരങ്ങള്‍ വന്‍ വിജയമാക്കാന്‍ എല്ലാ വിഭാഗങ്ങളുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കോര്‍ണിഷിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് ദോഹ കോര്‍ണിഷിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെയായിരിക്കും നിയന്ത്രണം. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ കേന്ദ്രമായ ദോഹ കോര്‍ണിഷിന്റെ ഹോട്ടല്‍ ഷെറാട്ടണ്‍ മുതല്‍ ഇസ്ലാമിക് മ്യൂസിയം വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം ഉല്‍സവ വേദിയായി മാറും. 1.2 ലക്ഷം പേര്‍ക്ക് വരെ ഇവിടെ ഒത്തുചേരാനുള്ള സൗകര്യമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. കോര്‍ണിഷിനോട് ചേര്‍ന്ന് തന്നെയാണ് ഫിഫ ഫാന്‍സ് ഫെസ്റ്റിവല്‍ നടക്കുന്ന അല്‍ബിദ പാര്‍ക്ക്. ഇവിടേക്ക് ഫുട്ബോള്‍ ആരാധകരുടെ കുത്തൊഴുക്കാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ കോര്‍ണിഷിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് ഗതാഗത തടസ്സത്തിനും ആളുകളുടെ സുഗമമായ സഞ്ചാരത്തിലും വിഘാതമാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.