Also Read : ജ്വല്ലറിയിൽ ആദ്യം ജോലിക്ക് കയറിയപ്പോൾ ഒരു പരിഗണനയും തന്നില്ല, ഒരു മൂലയ്ക്ക് ഇരുത്തി; അദ്ദേഹം സാധാരണ വ്യക്തിയായിരുന്നില്ല; അറ്റ്ലസ് രാമചന്ദ്രന്റെ ഓർമയിൽ മകൾ
ബസ് അപകടമുണ്ടായി 24 വർഷങ്ങൾ പൂർത്തിയാകുന്ന സമയത്താണ് നാടിനെ നടുക്കിയ മറ്റൊരു ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. അന്ന് ആ അപകടത്തിന് പിന്നാലെ പല നവീകരണങ്ങൾക്കും ഇത് വഴിവച്ചിരുന്നു. അപകടത്തിന്റെ അവശേഷിപ്പായി കത്തിക്കരിഞ്ഞ ബസ് ഇന്നും രാമപുരത്തുണ്ട്.
അപകടമുണ്ടായത് ഇങ്ങനെ,
പാലായിൽ നിന്നും യാത്രക്കാരുമായി പുറപ്പെട്ട ബസ് 11:35ന് ഐങ്കൊമ്പ് ആറാം മൈലിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഇടതു വശത്തുള്ള പോസ്റ്റിൽ ഇടിക്കുകയും വലതുവശത്തുള്ള തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. വാതിൽ ഉള്ളഭാഗം താഴേക്ക് എന്ന നിലയിൽ മറിഞ്ഞതിനാൽ തന്നെ അപകടത്തിന്റെ ആഘാതം ഇരട്ടിയാകുകയും ചെയ്തു. ചിലർ മാത്രം ബസിന്റെ ചില്ലുകൾ പൊട്ടിച്ച് രക്ഷപെടുകയും ചെയ്തു. പിന്നാലെ തന്നെ ബസിലേക്ക് തീ പടർന്ന് പിടിക്കുകയും ചെയ്തു.
16 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ വെന്തുമരിച്ചപ്പോൾ ആറ് പേർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. പ്രധാനമായും നിസ്സഹായരായ സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ ഇരയായത്.
Also Read : വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്റെ വേഗത 97.2 കിലോമീറ്റർ; അറിയാം കേരളത്തിലെ പാതയിലെ വേഗ നിയന്ത്രണങ്ങൾ
അപകടത്തിന് പിന്നാലെയുള്ള നവീകരണങ്ങൾ
ഐങ്കൊമ്പിലെ ബസ് അപകടത്തിന് ശേഷം സംസ്ഥാനത്തെ ബസ് ചട്ടങ്ങൾക്കും ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. അന്നത്തെ ബസപകടത്തിന് ശേഷമാണ് കെഎസ്ആർടിസി ബസുകളിൽ മുന്നിലും വാതിലുകൾ വന്നത്. അതിന് പുറമെ, സ്ത്രീകളുടെ സീറ്റി പിന്നിലേക്ക് മാറ്റിയതും. എമർജൻസി എക്സിറ്റുകൾ സ്ഥാപിക്കുന്നതും ഈ അപകടവും വഴിവച്ചിരുന്നു.
ചില അറിയാകഥകൾ
ബസ് അപകടത്തിന് പിന്നാലെ പല കഥകളും ഉയർന്നുവന്നിരുന്നു. ആദ്യം ഉയർന്ന് കേട്ടത് അമിത വേഗത എന്ന കഥയാണ്. പത്രമാധ്യമങ്ങളും പോലീസും അടക്കം ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, നാട്ടുകാർ ഇപ്പോഴും ഈ കഥ വിശ്വാസത്തിൽ എടുത്തിട്ടില്ല. പത്രങ്ങൾ അടക്കം ഇക്കാര്യങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ വാഹനത്തിന്റെ കണ്ടീഷനേക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. ഓവർ സ്പീഡ് ആണെന്ന് തെളിയിക്കുന്നതിനായി അപകടം നടന്ന സമയം റിപ്പോർട്ടിൽ എഴുതുന്നതിൽ പോലും കൃത്രിമം കാണിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
Read Latest Kerala News and Malayalam News