മുടി നര
മുടി നര തടയാനുള്ള നല്ലൊരു പരിഹാരമാണ് എള്ളെണ്ണ എന്നത്. ഇത് അകാലനര ചെറുക്കുന്നു. മുടി കറുപ്പിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഇവയാണ് പലപ്പോഴും മുടി നരയ്ക്കാനുള്ള പ്രധാന കാരണമാകുന്നത്. ഇതുപോലെ മുടി കട്ടി കുറയുന്നതിനുളള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് മുടി വളരാന്‍ സഹായിക്കുന്നു. ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്താല്‍ മതിയാകും. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്.
താരനുള്ള നല്ലൊരു പരിഹാരം
പേനിനുളള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. കെമിക്കല്‍ അടങ്ങിയ ഉല്പന്നങ്ങള് പേനും ഈരും പോകുന്നതിന് ഉപയോഗിയ്ക്കുന്നതിന് പകരം അല്പം എള്ളെണ്ണ ചൂടാക്കി ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇത് ടീ ട്രീ ഓയില്‍ പോലുള്ളവയുമായി കലര്‍ത്തി ഉപയോഗിയ്ക്കുന്നതും ഗുണം നല്‍കും. ഇതു പോലെ താരനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിന്റെ ആന്റി ഫംഗല്‍ ഗുണം തന്നെയാണ് ഇവിടെയും ഗുണകരമാകുന്നതും താരനെ തടയുന്നതും.
വരണ്ട മുടി
വരണ്ട മുടി പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് മുടിയുടെ മൃദുത്വം നഷ്ടപ്പെടാനും മുടി പൊട്ടിപ്പോകാനും മുടി നരയ്ക്കാനുമെല്ലാമുള്ള മൂലകാരണം കൂടിയാണ്. ഈ പ്രശ്നത്തിനുള്ള സ്വാഭാവിക പരിഹാരമാണ് എള്ളെണ്ണ പുരട്ടുന്നത്. എള്ളെണ്ണയ്ക്ക് സ്വാഭാവിക മോയിസ്ചറൈസിംഗ് ഗുണമുണ്ട്. ഇതിന്റെ ആരോഗ്യകരമായ കൊഴുപ്പ് വരണ്ട മുടിയ്ക്ക് ഉളളിലേയ്ക്ക് ചെന്ന് ഈര്‍പ്പം നല്കാന് സഹായിക്കുന്നു. വരണ്ട മുടി കാരണമുള്ള മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്.
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിനെന്ന പോലെ മുടിയ്ക്കും നല്ലതല്ല. എള്ളെണ്ണ സ്വാഭാവിക സണ്‍ബ്ലോക്കിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് മുടിയ്ക്ക് പുറമേ ഒരു സംരക്ഷണ പാളിയുണ്ടാക്കുന്നു. ഇതിലൂടെ സൂര്യരശ്മികള്‍ മുടിയെ നശിപ്പിയ്ക്കുന്നത് തടയുന്നു. മുടി അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷിയ്ക്കാനും എള്ളെണ്ണ മികച്ചതാണ്. ഇത് കൊണ്ടുള്ള മസാജ് നാഡികളെ സുഖപ്പെടുത്തുന്നു. ഇതിനാല്‍ തന്നെ സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചിലിന് ഇത് നല്ല പരിഹാരമാണ്.
എള്ളെണ്ണ
പല രീതിയിലും എള്ളെണ്ണ മുടിയില്‍ ഉപയോഗിയ്ക്കാം. ഇത് വെളിച്ചെണ്ണയുമായി കലര്‍ത്തി ഉപയോഗിയ്ക്കുന്നത് ഡീപ് കണ്ടീഷനിംഗ് ഗുണം നല്‍കും. ബദാം ഓയിലുമായി ചേര്‍ത്ത് ഇത് ഉപയോഗിയ്ക്കുന്നത് മുടിയെ നാശത്തില്‍ നിന്നും സംരക്ഷിയ്ക്കും. മുടി കൊഴിച്ചില്‍ മാറ്റും. ശിരോചര്‍മം വൃത്തിയാക്കുന്നതിന് ഇത് ആര്യവേപ്പെണ്ണയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കാം. ആര്യവേപ്പെണ്ണയ്ക്കും മരുന്നു ഗുണങ്ങള്‍ ഏറെയാണ്. പേന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും താരനുമെല്ലാം ഇത്തരം കോമ്പിനേഷന്‍ ഏറെ ഗുണം നല്‍കും.