രക്തത്തിലെ പഞ്ചസാരയുടെ അളവ് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. അനിയന്ത്രിതമായി രകത്തിലെ പഞ്ചസാര ഉയരുന്നത് അവയവങ്ങളെ ബാധിക്കും. എപ്പോഴെങ്കിലും പഞ്ചസാരയുടെ അളവ് വളരെ അധികമായി ഉയര്‍ന്നാല്‍ ഉറപ്പായു ഡോക്ടറുടെ സഹായം തേടണം. വീട്ടില്‍ തന്നെ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ പ്രമേഹത്തെ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
Also Read: Diabetes: പ്രമേഹം ഉയരാതെ ഇനി മധുരം കഴിക്കാം; പ്രമേഹ രോഗികൾക്കുള്ള പ്രകൃതിദത്ത മധുരപലഹാരങ്ങൾ
1. വിത്തുകള്‍
ചിയ സീഡ്സ്, ഫ്ളാക്സ് സീഡ്സ് എന്നീ വിത്തുകളില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വളരെ അധികം സഹായിക്കും. കൂടാതെ മികച്ച ആരോഗ്യത്തിനും ഈ വിത്തുകള്‍ നല്ലതാണ്.
2. നട്സ്
വ്യത്യസ്ത തരത്തിലുള്ള നട്സുകള്‍ വിപണിയില്‍ ലഭ്യമാണ്. കശുവണ്ടി, ബദാം, പിസ്ത തുടങ്ങി സുപചരിതിമായ പല നട്സുകളും കൃത്യമായ അളവില്‍ കഴിക്കുന്നത് രക്തത്തിലെ പ്രമേഹത്തി്ന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും പോലുള്ള നിരവധി പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല, നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ഇവ നല്ലതാണ്.
3. കറുവപ്പട്ട
പ്രമേഹമുള്ളവര്‍ക്ക് കറുവപ്പട്ട ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം മറ്റ് പല ആരോഗ്യ അവസ്ഥകളില്‍ നിന്നും ഇത് സഹായിക്കും. ഭക്ഷണത്തില്‍ കറുവപ്പട്ട ചേര്‍ക്കുകയോ അല്ലെങ്കില്‍ ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കുകയോ ചെയ്യാവുന്നതാണ്.
4. തൈര്
എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് തൈര്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.