എന്താണ് പഠന വൈകല്യം
നമ്മള് കാണുന്നതും വായിക്കുന്നതും പഠിക്കുന്നതുമായ കാര്യങ്ങള്‍ തലച്ചോറില്‍ കൃത്യമായി മനസ്സിലാക്കാതെ വരികയും ഇതുമൂലം ഉണ്ടാകുന്ന ആശയവിനിമയ പ്രശ്നങ്ങളെയാണ് പഠനവൈകല്യം എന്ന് പറയുന്നത്. ഇത്തരം അവസ്ഥ ഉള്ള കുട്ടിക്ക് പഠിക്കാനും വായിക്കാനും എഴുതാനും സംസാരിക്കുന്നതിനും ഗണിതശാസ്ത്രം പോലെയുള്ള വിഷയങ്ങള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാണാം. ഇത്തരം പഠന വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ ചീത്ത പറഞ്ഞ് അടിക്കുകയല്ല വേണ്ടത്. ഇവരുടെ പ്രശ്നം മനസ്സിലാക്കി വേണ്ട പരിചരണവും ചികിത്സയും നല്‍കുകയാണ് വേണ്ടത്.
കുട്ടികളില്‍ മുന്‍കൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍
പരീക്ഷ സമയത്ത് നന്നായി പഠിച്ച കുട്ടി ആയിരിക്കും. എന്നാല്‍, ഉത്തര കടലാസ് കണ്ടാല്‍ വീട്ടുകാര്‍ ഞെട്ടും. പഠിച്ച് കേള്‍പ്പിച്ച ഉത്തരങ്ങള്‍ പോലും ചിലപ്പോള്‍ കുട്ടി എഴുതിയിട്ടുണ്ടാവുകയില്ല. അതുപോലെ, പറഞ്ഞ് കൊടുക്കുമ്പോള്‍ പറയും. പിന്നീട് ചോദിച്ചാല്‍ കിട്ടാതിരിക്കുന്നതെല്ലാം പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്.
നിങ്ങളുടെ കുട്ടിയെ നന്നായി ശ്രദ്ധിച്ചാല്‍, നിങ്ങള്‍ക്ക് തന്നെ കുട്ടികളിലെ പഠനവൈകല്യം മനസ്സിലാക്കി എടുക്കാന്‍ സാധിക്കുനന്താണ്. കുട്ടികള്‍ എഴുതാന്‍ പേന അല്ലെങ്കില്‍ പെന്‍സില്‍ പിടിക്കുന്നത് ശരിയല്ലെങ്കില്‍, കയ്യക്ഷരം മോശമാണെങ്കില്‍, പഠിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ കാണിക്കുന്ന അസ്വസ്ഥതകള്‍ ഇവയെല്ലാം തന്നെ പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാണ്.
അതുപോലെ, എഴുതുന്ന കാര്യത്തിലാണെങ്കില്‍ ഒന്നിലും ഒരു സ്പേയ്സ് കൊടുക്കാതെ, എല്ലാവാക്കുകളും ഒരുമിച്ച് എഴുതുന്നത് കാണാം. അതുപോലെ, കൃത്യമായ രീതിയില്‍ ആയിരിക്കുകയില്ല ഇവര്‍ എഴുതുന്നത്. പരീക്ഷകളില്‍ എല്ലാം തന്നെ മാര്‍ക്കും ഇവര്‍ക്ക് കുറവായിരിക്കും. ചില കുട്ടികള്‍ക്ക് ചില അക്ഷരങ്ങള്മാത്രം എഴുതുവാനും ഉച്ചരിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണാം. അക്ഷരങ്ങള്‍ മാത്രമല്ല, നിറം, അക്കം, ആകൃതി എന്നിവ മനസ്സിലാക്കുന്നതിലും ഇവര്‍ പരാജയപ്പെടുന്നത് കാണാം. അതുപോലെ, കൃത്യമായ രീതിയില്‍ ദിചര്യകള് പിന്തുടരാന് മറക്കുകയും, ഷൂ കെട്ടാന്‍ പോലും അറിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
ചില കുട്ടികള്‍ ഉറക്കെ വായിക്കാന്‍ വിസമ്മതിക്കുന്നത് കാണാം. എല്ലാ സാധനങ്ങളും വാരിവലിച്ച് ഇടുന്നതും, ഊഹിച്ച് വായിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാണ്.ഇതിന് കൃത്യമായ ചികിത്സയാണ് പരമപ്രധാനമായി ആവശ്യമായി വരുന്നത്.
പഠന വൈകല്യത്തിന്റെ കാരണങ്ങള്‍
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കുട്ടിയുടെ തലച്ചോറിനേയും അതുപോലെ, പഠന വൈകല്യത്തിലേയ്ക്ക് നയിക്കുന്ന കാരണവുമാണ്. അതുപോലെ, മാതാപിതാക്കള്‍ക്ക് ഇത്തരം പ്രശ്നം ഉണ്ടെങ്കില്‍ അത് കുട്ടികളിലും എത്തുന്നതാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മദ്യപിക്കുന്നത് പനിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകളെല്ലാം കുട്ടികളില്‍ പഠന വൈകല്യം ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
മാറ്റിയെടുക്കാന്‍ ചെയ്യേണ്ടത്.
നിങ്ങളുടെ കുട്ടികളില്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു കൗണ്‍സിലറെ കണ്ട് കുട്ടിയുടെ പ്രശ്നങ്ങള്‍ മാറ്റി എടുക്കുകയാണ് വേണ്ടത്. അല്ലാതെ, കുട്ടികളെ വഴക്ക് പറയുന്നതും, പേടിപ്പിക്കുന്നതും ഇതിന് പരിഹാരമല്ല.