ഓടിക്കളിച്ചിരുന്ന വിദ്യാലയത്തിലേക്ക് ചേതനയറ്റ് മടങ്ങിയെത്തിയ കുഞ്ഞുങ്ങളുടെ മുന്നിൽ നാട് വിറങ്ങലിച്ചു നിൽക്കുകയാണ്. നേരം ഇരുട്ടിവെളുക്കുന്നതിനു മുമ്പ് സന്തോഷം വിലാപമായി മാറിയത് വീട്ടുകാർക്കോ നാട്ടുകാർക്കോ ഉൾക്കൊള്ളാനായിട്ടില്ല.
എമർജൻസി എക്സിറ്റുകൾ, പിന്നിലും മുന്നിലും വാതിലുകൾ; ഒരു അപകടത്തിന് പിന്നാലെയുണ്ടായ നവീകരണങ്ങൾ; ഐങ്കൊമ്പ് ബസ് അപകടത്തിന്റെ ‘അറിയകഥകൾ’
പഠനത്തിലും പാട്ടുപാടുന്നതിലും മിടുക്കിയായിരുന്നു അപകടത്തിൽ മരിച്ച എൽന ജോസ്. പള്ളിയിലെ ഗായക സംഘത്തിൽ എൽന സജീവമായിരുന്നു. കച്ചവടക്കാരനായ ജോസിന്റെ മൂന്ന് മക്കളിൽ ഇളയവളായിരുന്നു എൽന. അപകട വിവരം അറിഞ്ഞയുടൻ ഇമ്മാനുവേലിന്റെയും എൽനയുടെയും അച്ഛന്മാർ അപകട സ്ഥലത്തേക്ക് തിരിച്ചിരുന്നു. അമ്മയും സഹോദരങ്ങളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇമ്മാനുവേലിന്റെ സംസ്കാര ചടങ്ങുകൾ ഇന്നുതന്നെ പൂർത്തിയാക്കും. എന്നാൽ എൽനയുടെ സഹോദരൻ വിദേശത്തു നിന്നും മടങ്ങിയെത്തിയ ശേഷമായിരിക്കും സംസ്കാരം.
അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങൾ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ അവിടം കണ്ണീർക്കടലായി. വൈകിട്ട് മൂന്ന് മണിയോടെയാണ് സ്കൂളിൽ പൊതുദർശനത്തിനുവെച്ചത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ കൂട്ടക്കരച്ചിലോടെയാണ് കലാലയം ഏറ്റുവാങ്ങിയത്.
വിദ്യാർത്ഥികളുടെ അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയിലും തിരുവാണിയൂരും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം കടകൾ അടഞ്ഞുകിടക്കുകയാണ്. അപകടത്തിൽ ജീവൻ നഷ്ടമായവർ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
‘സ്കൂൾ അധികൃതർക്കും വീഴ്ച സംഭവിച്ചു’; ‘മോട്ടോർ വാഹന വകുപ്പിനെക്കൊണ്ട് വാഹനം പരിശോധിപ്പിച്ചില്ല’
വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകനും മുളന്തുരുത്തി സ്വദേശിയുമായ വി കെ വിഷ്ണു (33), പ്ലസ്ടു വിദ്യാർഥികളായ ഉദയംപേർ സ്വദേശി അഞ്ജന അജിത്ത് (17), ആരക്കുന്നം സ്വദേശി സി എസ് ഇമ്മാനുവേൽ (17), പത്താം ക്ലാസ് വിദ്യാർഥികളും മുളന്തുരത്തി സ്വദേശികളുമായ സ്വദേശി ബോൺ തോമസ് (15), ദിയ രാജേഷ് (15), തിരുവാണിയൂർ സ്വദേശി എൽന ജോസ് (15) എന്നിവരാണ് മരിച്ചത്. അധ്യാപകന്റെയും എൽനയുടെയും മൃതദേഹം ഒഴികെ മറ്റെല്ലാവരുടേയും ഇന്ന് സംസ്കരിക്കും.
കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൾ അനുപ് (22), തൃശൂർ നടത്തറ കൊഴിക്കുള്ളി ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24), കൊല്ലം പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു ദീപു (26) എന്നിവരാണ് അപകടത്തിൽ മരിച്ച കെഎസ്ആർടിസി യാത്രികർ.
മരിച്ച 9 പേരിൽ നാലുപേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ച് പേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വിനോദയാത്രാ ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരും ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ടു പേർ തൃശൂർ മെഡിക്കൽ കോളേജിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
വടക്കഞ്ചേരി ബസ് അപകടത്തിൽ നാലുപേരുടെ നില തൃപ്തികരം എന്ന് മന്ത്രി