Sumayya P | Samayam Malayalam | Updated: Oct 6, 2022, 5:13 PM
ഫ്ളക്സി വര്‍ക്ക് പെര്മിറ്റുള്ളവര്ക്ക് ഏത് ജോലിയിലും ഏര്‍പ്പെടാമെന്ന സൗകര്യവുമുണ്ട്. ഈ സംവിധാനമാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
Also Read: സൗദി ബാലന്റെ മരണം: 16 വർഷമായി വധശിക്ഷ കാത്ത് പ്രവാസി മലയാളി ജയിലിൽ; ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി രൂപ
ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക. പുതിയ പരിഷ്ക്കാരങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ രജിസ്ട്രേഷന് എളുപ്പമാക്കുന്നതിന് പുതിയ ലേബര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന് പോര്‍ട്ടലും സ്ഥാപിക്കും. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി മാറ്റും എന്നതാണ് മറ്റൊരു പരിഷ്ക്കാരം. ഇതോടെ വര്‍ക്ക് പെര്‍മിറ്റ് അനുസരിച്ചുള്ള തൊഴിലില്‍ മാത്രമേ ഏര്‍പ്പെടാന്‍ സാധിക്കൂ. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രാതിനിധ്യം ഉറപ്പാക്കും എന്നതും തൊഴില്‍ നിയമ പരിഷ്ക്കാരങ്ങളുടെ ഭാഗമായി നടപ്പിലാക്കും.
Also Read: ഇനി വീട്ടിലിരുന്നു മാങ്ങാപ്പുള്ളിശ്ശേരി കഴിക്കാം!! മാങ്ങ മോഷ്ടിച്ച പോലീസുകാരൻ ട്രോളുകൾ
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കാനും കര്‍ശനമാക്കാനും തീരുമാനമുണ്ട്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
Read Latest Gulf News and Malayalam News
മദ്യപിച്ച് ലക്കുകെട്ട് ഹരി | Santhwanam | santhwanam promo
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക