മാതളനാരങ്ങയും അതിന്റെ ഗുണങ്ങളും
മാതളനാരങ്ങ കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. മാതള നാരങ്ങ ദിവസേന ഒരേ അളവില്‍ കഴിച്ചാല്‍ നമ്മളുടെ ശരീരത്തില്‍ രക്തം വയ്ക്കുന്നതിനും അതുപോലെ, നമ്മളുടെ കേശസംരക്ഷത്തിനും ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വളരെയധികം സഹായകമാണ്.
ഇതില്‍ ധാരാളം കാലറീസ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെുത്താനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്.
ആര്‍ത്തവകാലത്ത് മാതളനാരങ്ങ കഴിച്ചാല്‍
മാതളനാരങ്ങയില്‍ നല്ലരീതിയില്‍ പോഷകങ്ങളും അഥുപോലെ, നാരുകളും ഫോലേറ്റ് വിറ്റാമിന്‍ കെ, കാര്‍ബ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ ഫൈറ്റോഈസ്ട്രജന് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യുവാന്‍ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം ഇവ നിയന്ത്രിക്കുന്നു.
ഇത് ക്രമം തെറ്റിയ ആര്‍ത്തവം, അതുപോലെ, ആര്ത്തവകാലത്ത്സ്ത്രീകളില് ഉണ്ടാകുന്ന വേദന കുറയക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ചിലര്‍ക്ക് നല്ല നടുവേദനയായിരിക്കും അനുഭവപ്പെടുക. എന്നാല്‍, ചിലര്‍ക്ക്, വയറുവേദന ഉണ്ടായിരിക്കും. അമിതമായി രക്തം പോകുന്നവരില്‍ ക്ഷീണവും തളര്‍ച്ചയും കാണാന്‍ സാധിക്കും. ഇത് ഇല്ലാതിരിക്കാന്‍ മാതള നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്.
കൂടാതെ, നമ്മളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും അനീമിയ പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പ്രമേഹരോഗികള്‍ക്കും വളരെ നല്ലതാണ്. നമ്മളുടെ പേശികള്‍ക്ക് ഉണ്ടാകുന്ന വേന കുറയ്ക്കുന്നതിനും മസില്‍സ് നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ രോഗികള്‍ക്കും ഇത് കഴിക്കുന്നത് നല്ലതാണ്.
ആര്‍ത്തവ കാലത്ത് മാതളനാരങ്ങ അമിതമായി കഴിച്ചാല്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍
ആര്‍ത്തവകാലത്ത് മാതള നാരങ്ങ കഴിച്ചാല്‍ ഈ സമയത്ത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, വേദനയും നന്നായി കുറയ്ക്കും. കാരണം, ഇത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടുകയും ഇത് വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് സഹായിക്കുന്നുമുണ്ട്. എന്നാല്‍, ഇവ അമിതമായി കഴിച്ചാല്‍ അമിതമായി രക്തസ്രാവം ഉണ്ടാകുന്നതിനും കാരണമാണ്. അതിനാല്‍ ശ്രദ്ധിച്ച് വേണം കഴിക്കാന്‍.