മുഴകള്‍
ഏറ്റവും ആദ്യം സ്ത്രീകളുടെ ശ്രദ്ധയില്‍പ്പെടുന്നതും വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതുമായ ലക്ഷണമാണ് മുഴകള്‍. സ്തനങ്ങളില്‍ അസ്വാഭാവിക മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉറപ്പായും അത് പരിശോധിക്കേണ്ടതാണ്. കട്ടിയുള്ളത്, മൃദുവായത്, ഉറച്ചിരിക്കുന്നതും അനങ്ങുന്നതുമായ പലതരം മുഴകള്‍ ഉണ്ടാവും. സ്തനങ്ങളിലെ എല്ലാ മുഴകളും അര്‍ബുദത്തിന്റെ കാരണമല്ല.
സ്തനങ്ങളിലെ വേദന
മുലയില്‍ അസാധാരണമായ വേദനയുണ്ടെങ്കില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. മുറുകിയ ബ്രാ ധരിക്കുമ്പോള്‍ അല്ലെങ്കില്‍ ആര്‍ത്തവത്തോട് അടുക്കുന്ന സമയത്തും സ്തനങ്ങളിലെ വേദന സാധാരണമാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ ഈ വേദന തുടര്‍ന്നാല്‍ എത്രയും വേഗം പരിശോധന നടത്തേണ്ടതാണ്.
ഞരമ്പുകള്‍ കാണപ്പെടുന്നു
സ്തനങ്ങളിലെ ഞരമ്പുകള്‍ തെളിഞ്ഞ് കാണപ്പെട്ടാലും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്ന് സ്തനങ്ങളിലെ ഞരമ്പുകള്‍ പുറത്തേക്ക് പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് വളരെ അധികം സൂക്ഷിക്കേണ്ടതുണ്ട്.
ദ്രാവകം പുറത്തേക്ക് വരുന്നു
സ്തനങ്ങളില്‍ നിന്ന് മുലപ്പാല്‍ അല്ലാതെ മറ്റ് എന്തെങ്കിലും ദ്രാവകം വന്നാല്‍ അത് സൂക്ഷിക്കേണ്ടതാണ്. സ്തനഞെട്ടുകളില്‍ നിന്ന് രക്തം കലര്‍ന്നതോ അല്ലാത്തതോ ആയ സ്രവം വന്നാല്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടേണ്ടതാണ്
Also Read: Breast Cancer Awareness Month 2022: സ്തനാർബുദത്തെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
സ്തനങ്ങളിലെ ചുവപ്പ്
സാധാരണയായി കാണപ്പെടുന്ന സ്തനങ്ങളിലെ പെട്ടെന്ന് നിറ വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അമിതമായ ചുവപ്പ് നിറം ഒരുപക്ഷെ അര്‍ബുദത്തിന്റെ കാരണമായേക്കാം.
മുലക്കണ്ണിലെ മാറ്റം
മുലയുട്ടുന്ന സ്ത്രീകളില്‍ സ്്തനാര്ബുദം ഉണ്ടാകാനുള്ള സാധ്യത അല്‍പ്പം കുറവാണ്. മുലക്കണ്ണ് അസാധാരണമായി ഉള്ളിലേക്ക് വലിഞ്ഞതായി തോന്നിയാല്‍ എത്രയും വേഗം ചികിത്സ തേടണം.
വീര്‍ത്ത മുഴകള്‍
പലപ്പോഴും വീര്‍ത്തിരിക്കുന്ന മുഴകള്‍ ക്യാന്സറുകളാകാം. എന്നാല്‍ ഭൂരിഭാഗം സ്ത്രീകളും ഇത് നിസാരമായാണ് കാണുന്നത്. വീര്‍ത്ത മഴുകള്‍ തന്നെ പലപ്പോഴും ക്യാന്‍സറുകളായി മാറിയേക്കാം. അതുകൊണ്ട് കൃത്യമായി ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.
സ്തനങ്ങളിലെ വലിപ്പത്തിൽ മാറ്റം
സ്്തനങ്ങളില് പെട്ടെന്ന് എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. മുലകള്‍ തമ്മില്‍ വലുപ്പത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ നിര്‍ബന്ധമായും വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.