ബ്രെയിനിന്
ബ്രെയിനിന് ഓക്സിജന്‍ അത്യാവശ്യമാണ്. ഇതിനായി നല്ല ബ്ലഡ് സര്കുലേഷനുണ്ടാകണം. കാലിലെ നഖം നോക്കിയാല്‍ പിങ്ക് നിറമാണ് സാധാരണയുണ്ടാകുക. അതായത് ശരിയായ വിധത്തിലെ രക്തപ്രവാഹമുണ്ടെന്നര്ത്ഥം. ബ്രെയിനിന് ആവശ്യമായ ഓക്സിജന്‍ ലഭിയ്ക്കുന്നുണ്ട് എന്നര്‍ത്ഥം. ഇതല്ലെങ്കില്‍ രക്തപ്രവാഹം ശരിയായി നടക്കുന്നില്ല, ബ്രെയിനിന് ആവശ്യമായ ഓക്സിജന്‍ ലഭിയ്ക്കുന്നില്ല എന്നാണ് അര്‍ത്ഥം. ശരിയായ വിധത്തില്‍ ഓക്സിജന്‍ ലഭിയ്ക്കാതെ വരുമ്പോള്‍ ബ്രെയിന്‍ ഫോഗ് പോലുള്ള അവസ്ഥകളുണ്ടാകുന്നു. നമ്മുടെ ചലനങ്ങളെക്കുറിച്ചുള്ള 70 ശതമാനം വിവരങ്ങളും ബ്രെയിനിന് നല്‍കുന്നത് നമ്മുടെ പാദങ്ങളാണ്. ബാക്കിയുള്ളത് ചെവിയും കണ്ണും.
നഗ്നപാദരായി
ഇതു പോലെ കാലില്‍ കുഴിനഖമുണ്ടാകുന്നത് ആവശ്യമായ വൈറ്റമിനുകള്‍ ഇല്ലെന്നാണര്‍ത്ഥം. ഇതു പോലെ കാലില്‍ സോക്സും ഷൂസുമെല്ലാം ഇട്ട് ദീര്‍ഘനേരം ഇരിയ്ക്കുമ്പോള്‍ വേണ്ട രീതിയില്‍ പാദങ്ങള്‍ക്ക് ബ്രെയിനിന് സന്ദേശം നല്കാന് സാധിയ്ക്കുന്നില്ല. ഇതിനാല്‍ തന്നെ പല അത്ലറ്റുകള്‍ക്കും ഇപ്പോള്‍ നഗ്നപാദരായി പരിശീലനം നല്‍കുന്നുണ്ട്. തലച്ചോറിന് വേണ്ട രീതിയില്‍ സന്ദേശം ലഭിച്ചാല്‍ മാത്രമേ ചെയ്യുന്ന പ്രവൃത്തിയില്‍ ഏകാഗ്രത ലഭിയ്ക്കൂ. കൂടുതല്‍ സെന്സേഷന് ലഭിയ്ക്കൂ. ചെരിപ്പിടാതെ നടക്കുന്നതിന് പല ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പാദങ്ങള്‍ക്ക്
പാദങ്ങള്‍ക്ക് നമ്മുടെ മനസിനും ശരീരത്തിനും ശാന്തത നല്കാന് സാധിയ്ക്കും. ഉറക്കമെന്നത് ആരോഗ്യത്തിന് പ്രധാനമാണ്. പാദങ്ങള്‍ കിടക്കും മുന്‍പ് കഴുകണം എന്നു പറയാറുണ്ട്. ഇത് ശരീരത്തേയും തലച്ചോറിനേയുമെല്ലാം തണുപ്പിയ്ക്കും. നല്ല ഉറക്കത്തിന് ഇത് സഹായിക്കും. പാദത്തിന്റെ ആരോഗ്യത്തിന് ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. എപ്പോഴും ഇരിയ്ക്കരുത്. നടക്കുക. പാദത്തിന് കാലുകള്‍ക്ക് ബലം ലഭിയ്ക്കും. ഇത് കാലുകളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കൊളസ്ട്രോള്‍, ബിപി, പ്രമേഹം എന്നിവയെല്ലാം നിയന്ത്രിച്ച് നിര്‍ത്തുന്നത് പാദത്തിന്റെ ആരോഗ്യത്തേയും ശരീരത്തിലെ രക്തപ്രവാഹത്തേയുമെല്ലാം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.
പാദങ്ങളുടെ വൃത്തി
പാദങ്ങളുടെ വൃത്തിയും പ്രധാനമാണ്. വൃത്തിയും ആരോഗ്യവും പരസ്പ പൂരിതമാണ്. ഇതിനാല്‍ പാദത്തിന്റെ വൃത്തി പരമപ്രധാനമാണ്. പാദങ്ങള്‍ വിണ്ടു കീറാതെ, വിണ്ടു കീറിയാല്‍ ഇതിന് പ്രതിവിധി കണ്ടെത്തണം. കുഴിനഖം പോലുള്ളവ വരാതെ നോക്കണം. രാത്രി കിടക്കാന്‍ നേരം രാത്രി വൃത്തിയായി കഴുകി തുടച്ച് ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ പുരട്ടി കോട്ടന്‍ സോക്സ് ഇട്ടു കിടക്കുന്നത് നല്ലതാണ്. മറ്റുളളവരുടെ ചെരിപ്പോ സോക്സോ ഉപയോഗിയ്ക്കരുത്. കാലുകളുടെ വൃത്തിയ്ക്കും ഭംഗിയ്ക്കുമായി ചെയ്യുന്ന പെഡിക്യൂര്‍ പോലുള്ളവയ്ക്ക് ഒരാള്‍ ഉപയോഗിയ്ക്കുന്നത് അടുത്തയാള്‍ക്ക് ഉപയോഗിയ്ക്കാതെ ഇരിയ്ക്കുന്നത് നല്ലത്. ദിവസവും അല്പനേരം ചെരിപ്പിടാതെ നടക്കുന്നത് നല്ലതാണ്. പാദങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചരിച്ചുള്ള പല വ്യായാമങ്ങളും ചെയ്യാം. ഇളം ചൂടുള്ള ഉപ്പുവെള്ളത്തില്‍ കാലിറക്കി വയ്ക്കാം. ഇതു പോലെ വിനെഗര്‍ അല്പം വെള്ളത്തിലൊഴിച്ച് ഇതില്‍ കാലിറക്കി വയ്ക്കാം.