Sumayya P | Samayam Malayalam | Updated: Oct 7, 2022, 10:24 AM
30 ഒമാൻ റിയാൽ ആണ് ഇതിന് വേണ്ടി അടക്കേണ്ട ഫീസ്
വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ആണ് ഇക്കാര്യം പറയുന്നത്. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് അവരുടെ വിസ പുതുക്കുമ്പോൾ മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സമർപ്പിക്കണം. സനദ് സെന്ററുകള്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 30 ഒമാൻ റിയാൽ ആണ് ഇതിന് വേണ്ടി അടക്കേണ്ടത്.
Also Read: ഇനി വീട്ടിലിരുന്നു മാങ്ങാപ്പുള്ളിശ്ശേരി കഴിക്കാം!! മാങ്ങ മോഷ്ടിച്ച പോലീസുകാരൻ ട്രോളുകൾ
ഇങ്ങനെ അപേക്ഷിച്ച ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തിയ ശേഷം വിസ നടപടികൾ പരിശോധിക്കണം. പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം ഇലക്ട്രോണിക് സംവിധാനം വഴി ലഭിക്കും. നവംബര്‍ ഒന്നു മുതല്‍ ആയിരിക്കും പുതിയ ഉത്തരവ് ഒമാനിൽ പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ ആരോഗ്യ സ്ഥാപനത്തിൽ നേരത്തെ പ്രത്യേകമായി ഒരു നിരക്ക് ഈടാക്കിയിരുന്നു. പല സ്ഥാപനങ്ങളിലും വിത്യസ്ഥ നിരക്കാണ് ഈടാക്കിയിരുന്നത്. ഇത് പലപ്പോഴും പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രശ്നമാണ് ഉണ്ടാക്കിയിരുന്നത്. ഈ വിഷയത്തിൽ എല്ലാം തീരുമാനമാകുകയാണ് നവംബര്‍ മുതൽ.
Read Latest Gulf News and Malayalam News
ലൂസിഫർ അതിർത്തി കടന്ന് ഗോഡ്ഫാദറായെത്തുമ്പോൾ…| lucifer | chiranjeevi
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക