Also Read: ഡ്രൈവര്‍ക്ക് കിടക്കാന്‍ ഒരു ക്യാബിന് പോലുമില്ല, പകരം സൗണ്ട് സിസ്റ്റം, ഉച്ചത്തിലുള്ള പാട്ട് ശ്രദ്ധ തിരിക്കും: വെളിപ്പെടുത്തല്‍
ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് സ്ത്രീ മോഷ്ടിക്കുന്നത്. ഒട്ടേറെ വയോധികരെ കൊള്ളയടിക്കാന്‍ ഇവര്‍ മുമ്പും സമാനരീതി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. 72 വയസ്സുള്ള മലാഡ് സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തത്.
ഷോപ്പിങ്ങിനുശേഷം വയോധികന് ഒട്ടോയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിക്കുകയും തുടര്‍ന്ന് കയറാനുള്ള സമ്മതം നല്‍കുകയും ചെയ്തു. ഒരു കെട്ടിടത്തിനു മുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദി സൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല യുവതി മോഷ്ടിച്ചത്.
Also Read: Bus Accident in Kerala: ടൂർ പോകാൻ സ്കൂൾ വിളിച്ചത് 5 ബസുകൾ, എംവിഡി നോക്കിയപ്പോൾ അഞ്ചും കൊള്ളില്ല; ഇനി മറ്റ് വാഹനങ്ങൾ കണ്ടെത്തണം
എന്നാല്‍, തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. മലാഡ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. സീനിയര്‍ ഇന്‍സ്പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മീരാ ഭയന്ദറില്‍ നിന്നാണ് ഗീതയെ പിടികൂടിയത്. ചാര്‍കോപ്പ്, മലാഡ്, ബോറിവ്ളി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
നിയമം ലംഘിച്ച് ഇനി ആരും നിരത്തിലിറങ്ങണ്ട