ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്നതിന് മറ്റൊരു മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികളുടെ സാനിധ്യമുണ്ടാകുക. പല്ലികളെ കൊല്ലുകയല്ല മറിച്ച് അവയുടെ ശല്യം ഒഴിവാക്കുകയാണ് വേണ്ടത്. വീട്ടിലെ പല്ലികളെ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതി
ആന്റിസെപ്റ്റിക് ലായനി
കടകളില്‍ ലഭിക്കുന്ന ആന്റിസെപ്റ്റിക് ലായനി പല്ലികളെ തുരത്താന്‍ പറ്റിയ മരുന്നാണ്. ഇതിനൊപ്പം വീട്ടില്‍ തന്നെ ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ത്താല്‍ എളുപ്പത്തില്‍ പല്ലിയെ തുരത്താനുള്ള ലായനി തയ്യാറാക്കാം.
ഒരു സവാളയുടെ പകുതിയും രണ്ടോ മുന്നോ അല്ലി വെള്ളുത്തുള്ളിയും അരച്ച് അതിന്റെ നീര് എടുക്കുക. ഇതിലേക്ക് ഒരു അല്‍പ്പം ആന്റിസെപ്റ്റിക് ലായനിയും അര നാരങ്ങ നീരും ചേര്‍ക്കുക. ഇതിന് ശേഷം ഒരു കപ്പ് വെള്ളം കൂടി ചേര്‍ത്താല്‍ നമ്മുടെ ലായനി തയ്യാറായി. പല്ലിയുടെ ശല്യം ഉള്ള സ്ഥലത്തെല്ലാം ഈ ലായനി സ്പ്രെ ചെയ്ത് കൊടുക്കാവുന്നതാണ്.
മുട്ട തോട്
പല്ലികള്‍ക്ക് ഇഷ്ടമില്ലാത്തതാണ് മുട്ട തോടില്‍ നിന്നുള്ള ഗന്ധം. വീട്ടില്‍ ദിവസവും ലഭ്യമാകുന്ന ഈ മുട്ട തോടുകള്‍ പല്ലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇടാവുന്നതാണ്. അലമാരികളുടെ അകത്ത് അടുക്കളയിലെ സ്ലാബ് എന്നീ സ്ഥലങ്ങളില്‍ എല്ലാം ഈ മുട്ട തോടുകള്‍ ഇടാവുന്നതാണ്. ഇത് പല്ലിയുടെ സാന്നിധ്യം ഇല്ലാതാക്കും.
കുരുമുളക് സ്പ്രെ
വീടുകളില്‍ സുലഭമായി ലഭിക്കുന്നതാണ് കുരുമുളക്. ഇത് ഉപയോഗിച്ചാല്‍ വേഗത്തില്‍ പല്ലികളെ തുരത്താന്‍ സാധിക്കും. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാവുന്നതാണ് കുരുമുളക് സ്പ്രെ. ഇതിന്റെ പല്ലികള്‍ക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ അടിച്ച് നിമിഷ നേരത്തിനുള്ളില്‍ പല്ലികള്‍ അപ്രതീക്ഷിതമാകും.
തണുത്ത വെള്ളം
പല്ലികള്‍ക്ക് അധികും ചൂടോ തണുപ്പോ താങ്ങാനാകില്ല. തണുത്ത വെള്ളം ഒഴിച്ചാല്‍ പല്ലികളെ തുരത്താന്‍ സാധിക്കും. പല്ലികള്‍ എത്തുമ്പോള്‍ അവയുടെ മുകളിലേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതും ഗുണം ചെയ്യും.
നാഫ്തലിന്‍ ഗുളികകള്‍
നാഫ്തലിന്‍ ഗുളികകള്‍ അഥവ പാറ്റ ഗുളികള്‍ പാറ്റയെ ഓടിക്കുന്നത് പോലെ പല്ലികളെയും ഓടിക്കാന്‍ സഹായിക്കും. പല്ലി ശല്യമുള്ള സ്ഥലങ്ങളില്‍ ഇവയിട്ടാല്‍ ഇതിന്റെ മണം കാരണം പല്ലികള്‍ വരില്ല എന്നതാണ് സത്യം. ഗുളികകള്‍ കുട്ടികളുടെ അരികില്‍ നിന്ന് മാറ്റി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.