1. ഉറക്കം
ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് നല്ല പോലെ ഉറങ്ങുക എന്നത്. എന്നാല്‍ വീട്ടില്‍ മാതാപിതാക്കള്‍ ഉള്ളപ്പോള്‍ ഉറങ്ങുക എന്നത് അത്ര പോസ്സിബിള്‍ ആയിട്ടുള്ള കാര്യമല്ല. ചീത്ത കേള്‍ക്കുമോ എന്ന ഭയം കാരണം പല പെണ്‍കുട്ടികളും ഉറങ്ങാറില്ല. ചിലപ്പോള്‍ പഠിക്കാന്‍ നിര്ബന്ധിക്കുന്നതുമൂലം ഉറങ്ങാന്‍ ആഗ്രഹിച്ചാലും പറ്റാത്ത അവസ്ഥയായിരിക്കും. അതിനാല്‍, വീട്ടില്‍ ആരും ഇല്ലാത്ത അവസരത്തില്‍ ഒട്ടുമിക്ക പെണ്‍കുട്ടികളും ഇഷ്ടപ്പെടുന്ന കാര്യമാണ് നന്നായി ഉറങ്ങുക എന്നത്.
2. കൂട്ടുകാരികളുമൊത്ത് സൊറ പറയാന്‍
വീട്ടില്‍ അമ്മയും അച്ഛനും ഇല്ലാത്തപ്പോള്‍ ലഭിക്കുന്ന ഒരു സ്വാതന്ത്രം അവര്‍ ഉള്ളപ്പോള്‍ ഒരിക്കലും പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചെന്ന് വരികയില്ല. പ്രത്യേകിച്ച് ഫോണില്‍ അധികസമയം സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ചീത്ത കേള്‍ക്കുന്ന വഴി അറിയുകയില്ല. അതിനാല്‍ വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ കൂട്ടുകാരികളെ വിളിക്കാനും അവരോട് സൊറ പറഞ്ഞിരിക്കാനും പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് താല്പര്യമാണ്. പ്രത്യേകിച്ച് ഫോണ്‍ കയ്യില്‍ ഉണ്ടെങ്കില്‍.
3. സെല്‍ഫി എടുക്കല്‍
പല പോസില്‍ പലതരത്തില്‍ സെല്‍ഫി എടുക്കുന്നതും റീല്‍സ് ഉണ്ടാകുന്നതുമെല്ലാം വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരിക്കും. ഇത്തരം സമയത്ത്, തങ്ങളുടേതായ പരീക്ഷണങ്ങള്‍ നടത്തുന്നതിനും പല പോസില്‍ സെല്‍ഫി എടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുവാനും പെണ്‍കുട്ടികള്‍ക്ക് വളരെ താല്പര്യമായിരിക്കും. ചിലപ്പോള്‍, ഇതിനായി നല്ല വസ്ത്രങ്ങള്‍ ധരിച്ചും പുതിയ ലുക്ക് ക്രിയേറ്റ് ചെയ്തും സെല്‍ഫി എടുക്കുകയും ഇതിനെ സ്റ്റാറ്റസ് ആക്കുകയും ചെയ്യും. ഇതും പെണ്‍കുട്ടികളുടെ ഒരു ഇഷ്ടവിനോദമാണ്.
4. മേയ്ക്കപ്പ് പരീക്ഷണങ്ങള്‍
തങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കുന്നതും അതുപോലെ, മേയ്ക്കപ്പ് പരീക്ഷണങ്ങള്‍ നടത്തുന്നതും ഈ സമയത്തായിരിക്കും. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ഫുള്‍ ഫ്രീഡത്തില്‍ ആരും കാണാതെ ചെയ്യാം എന്ന ചിന്താഗതി പെണ്‍കുട്ടികളില്‍ ഉണ്ടായിരിക്കും. അതിനാല്‍, പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വേദികൂടിയാണ് ഈ സമയങ്ങള്‍. ചിലപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ മേയ്ക്കപ്പ് അല്ലെങ്കില്‍ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണമായിരിക്കും നടത്തുന്നുണ്ടാവുക.
5. പാചകത്തില്‍ പരീക്ഷണം
വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ പാചകത്തില്‍ പരീക്ഷണം നടത്താന്‍ ഇഷ്ടപ്പെടുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. കാരണം, അമ്മമാര്‍ ഉള്ളപ്പോള്‍ പരീക്ഷണത്തിന് ചിലപ്പോള്‍ സമ്മതിച്ചെന്ന് വരികയില്ല. സാധനം വേയ്സ്റ്റാക്കും, അല്ലെങ്കില്‍ എണ്ണ തീരും, ഗ്യാസ് തീരും എന്നെല്ലാം പറഞ്ഞ് അടുക്കളയുടെ അടുത്തേയ്ക്ക് പോലും അമ്മമാര്‍ ചിപ്പോള്‍ അടുപ്പിക്കുകയില്ല. എന്നാല്‍, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് യൂട്യൂബില്‍ കണ്ട സാധനങ്ങള്‍ പരീക്ഷിക്കുവാന്‍ കിട്ടുന്ന അവസരം മുതലാക്കുന്നതും പെണ്‍കുട്ടികള്‍ ഈ സമയത്ത് ചെയ്യുന്ന കാര്യമാണ്.
6. സിനിമ- സീരിയല്‍ പ്രാന്ത്
വീട്ടുകാര്‍ പോകാന്‍ കാത്തിരിക്കും, ടിവി ഓണ്‍ ആക്കാന്‍, അതുപോലെ, ഫോണില്‍ നോക്കി ഇരിക്കാന്‍. എല്ലാരും പോയി കഴിഞ്ഞാല്‍ വീട്ടിലെ ടിവി, ഫാന്‍, അതുപോലെ, ഫോണ്‍ എന്നിവയെല്ലാം എല്ലായ്പ്പോഴും ആക്ടീവായിരിക്കും. അതുവരെ കാണാന്‍ പറ്റാത്ത സീരിയല്‍ ഇരുന്ന് കാണുക. അതുപോലെ, സിനിമ കാണുക, പാട്ട് കേള്‍ക്കുക, ഒപ്പം ഫോണില്‍ നോക്കി ഇരിക്കുന്നതും വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ പെണ്‍കുട്ടികള്‍ ചെയ്യുന്ന കാര്യമാണ്. ഇതില്‍ അവര്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും. ചിലപ്പോള്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അതാത് സമയത്ത് കൂട്ടുകാര്‍ക്ക് ഇന്‍ഫോം ചെയ്യുകയും ചെയ്യും.
7. പലഹാരം തിന്ന് തീര്‍ക്കല്‍
ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമായിരിക്കും ഈ പലഹാരം തിന്ന് തീര്‍ക്കല്‍. പ്രത്യേകിച്ച് ആരു വീട്ടില്‍ ഇല്ലെങ്കില്‍ വിശപ്പ് കൂടുതലായിരിക്കും. ചോറും തിന്നും ചിലപ്പോള്‍ അമ്മ എടുത്ത് വെച്ചിരിക്കുന്ന എണ്ണക്കടികള്‍ കുറച്ച് കുറച്ച് എടുത്ത് തിന്നുന്നതും ഒരു ശീലമാണ്. അതുപോലെ, നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കല്‍, അല്ലെങ്കില്‍ എന്തെങ്കിലും സ്പെഷ്യല്‍ വെള്ളം ഉണ്ടാക്കി കുടിക്കാന്‍ അവസരം ലഭിക്കുന്നതെല്ലാം ഈ സമയത്ത് തന്നെയാണ്. ഇതും പെണ്‍കുട്ടികള്‍ ആരും ഇല്ലാത്ത സമയത്ത് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്.