കൊച്ചി> കരുത്തുള്ള ഇമോഷണൽ ത്രില്ലർ എന്ന വിശേഷണവുമായെത്തിയ ഇനി ഉത്തരം സിനിമക്ക് തീയറ്ററിൽ മികച്ച പ്രതികരണം ദേശീയ അവാർഡ് ജേതാവായ അപർണ്ണ ബാലമുരളിയുടെ ചിത്രത്തിലെ പ്രകടനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. കാമ്പുള്ള ശക്തമായ തിരക്കഥയും മികച്ചു നിൽക്കുന്ന സംവിധാനവും തന്നെയാണ് ഇനി ഉത്തരത്തിന് പിൻബലമായി മാറിയതായി പ്രേക്ഷകർ പറയുന്നു.
ജിത്തു ജോസഫിന്റെ സഹായിയായി തുടങ്ങിയ സുധീഷ് രാമചന്ദ്രൻ എന്ന സംവിധായകൻ വരവ് ഗംഭീരമാക്കി. ഇനിയും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുവാൻ തനിക്ക് കഴിയും എന്ന് പ്രതീക്ഷ നൽകും വിധമാണ് സംവിധാനം.. ഓരോ മിനുറ്റിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സിനിമ വിജയിച്ചു.
ഹരീഷ് ഉത്തമനും കലഭാവൻ ഷാജോണും പോലീസ് വേഷങ്ങളിൽ ഗംഭീര പ്രകടനം കാട്ടുന്നു. ഇതുവരെ രണ്ടു പേരും ചെയ്ത പോലീസ് കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെത് . ‘പഞ്ചുള്ള ഇമോഷണൽ സിനിമ’ എന്ന അവകാശവാദം പ്രേക്ഷകർ ശരിവെച്ചതായി നിർമ്മാതാവ് വരുൺ പറഞ്ഞു. ‘നല്ല സിനിമ നൽകുമെന്ന വാഗ്ദാനം അത് അവർ പാലിച്ചു എന്ന് പറയാം. നവാഗതരായ ഈ സിനിമയുടെ എഴുത്തുകാർ രഞ്ജിത്തും- ഉണ്ണിയും പ്രതിഭയുള്ളവരാണെന്ന് ഏവരും ഒരെ സ്വരത്തിൽ പറയും. ഇനി അങ്ങോട്ട് മികച്ച രചനകളുമായി ഇവർകൂടി മലയാളത്തിൽ ഉണ്ടാകുമെന്ന് ഉറപ്പായും പറയാം. എന്തായാലും കാമ്പുള്ള സിനിമകൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് “ഇനി ഉത്തരം” നൽകുന്നത്.’‐നിർമ്മാതാക്കൾ പ്രതികരിച്ചു.
അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന് സംഗീതം നൽകിയ ഹിഷാം അബ്ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ&വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-ഒ20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..