Authored by Samayam Desk | Samayam Malayalam | Updated: Oct 7, 2022, 9:21 PM
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഊബര്‍, ഒല, റാപ്പിഡോ കമ്പനികള്‍ ഓട്ടോ റിക്ഷ സര്‍വീസിന് ഈടാക്കുന്നത്. ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അധിക കിലോമീറ്ററുകള്‍ക്ക് 15 രൂപയും എന്ന നിലയിലാണ് നഗരത്തിലെ സാധാരണ നിരക്ക്. എന്നാല്‍ ഈ കമ്പനികള്‍ 2 കിലോമീറ്ററിന് പോലും 100 രൂപയില്‍ അധികം തുക ഈടാക്കുന്ന സാഹചര്യമാണ് നിലവില്‍ ബെംഗളൂരു നഗരത്തിലുള്ളത്.
ബെംഗളൂരു: ഊബര്‍, ഒല, റാപ്പിഡോ കമ്പനികളുടെ ഓട്ടോറിക്ഷ സര്‍വീസിനെതിരെ കര്‍ണാടക സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നുവെന്ന് നിരന്തരമായി യാത്രക്കാരുടെ ഭാഗത്ത് നിന്നും പരാതികള്‍ ഉയര്‍ന്നതോടെയാണ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ കമ്പനികള്‍ക്ക് നിലവില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്താന്‍ അധികാരമില്ല, അമിത് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി ഗുരുതരമാണെന്ന് ബെംഗളൂരുവിലെ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഹേമന്താ കുമാര വ്യക്തമാക്കി.
Read Latest National News and Malayalam News
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഊബര്‍, ഒല, റാപ്പിഡോ കമ്പനികള്‍ ഓട്ടോ റിക്ഷ സര്‍വീസിന് ഈടാക്കുന്നത്. ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അധിക കിലോമീറ്ററുകള്‍ക്ക് 15 രൂപയും എന്ന നിലയിലാണ് നഗരത്തിലെ സാധാരണ നിരക്ക്. എന്നാല്‍ ഈ കമ്പനികള്‍ 2 കിലോമീറ്ററിന് പോലും 100 രൂപയില്‍ അധികം തുക ഈടാക്കുന്ന സാഹചര്യമാണ് നിലവില്‍ ബെംഗളൂരു നഗരത്തിലുള്ളത്. തിരക്കുള്ള സമയങ്ങളില്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നതും പതിവാണ്. നിരന്തരമായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതുല്യയ്ക്കും കുഞ്ഞിനും ഒടുവിൽ നീതി; വീടിനുള്ളിൽ പ്രവേശിപ്പിച്ച് ഭർതൃമാതാവ്
ഓട്ടോ റിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നതിനെ കുറിച്ചും നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ നോട്ടീസിനോട് പ്രതികരിക്കാന്‍ ഊബറും ഒലയും തയ്യാറായിട്ടില്ല. ബെംഗളൂരുവിലെ തങ്ങളുടെ സര്‍വീസുകള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടിസിന് മറുപടി നല്‍കുമെന്നും റാപ്പിഡോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രയില്‍നിന്നും വന്‍ കഞ്ചാവ് കടത്ത്: ഇടനിലക്കാരന് പിടിയില്‍