ശരീരത്തിലെ മെറ്റബോളിസമാണോ ഇതിന് കാരണം?
പലര്‍ക്കും ഉള്ള ഒരു ധാരണയാണ് ശരീരത്തിലെ മെറ്റബോളിസത്തിനനുസരിച്ചാണ് ചിലര്‍ തടിക്കുന്നതും തടിക്കാതിരിക്കുന്നതും എന്ന്. എന്നാല്‍, മെറ്റബോളിസം മാത്രമല്ല, ചിലരുടെ ശരീര പ്രകൃതി, അതുപോലെ, ശരീരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവയെല്ലാം തന്നെ അവരുടെ ശരീരം സ്ലിം ആക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഈ ഓരോ ഘടകവും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതുപോലെ അവരുടെ ജീവിതരീതിയും ശരീരഭാരത്തെ നര്ണ്ണയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
ചിലര്‍ ഒരു നേരം നന്നായി ഭക്ഷണം കഴിക്കുന്നുണ്ടാകാം. എന്നാല്‍, ആ നേരം അത്രയധികം കഴിച്ചത് അടുത്ത നേരം കഴിക്കാതെ ഇരുന്നോ അല്ലെങ്കില്‍ കുറച്ച് കഴിച്ചോ ഇവര്‍ കോപന്‍സേറ്റ് ചെയ്യുന്നു. അത്തരത്തില്‍ ഭക്ഷണകാര്യത്തില്‍ ചിട്ട പിന്തുടരുന്നവര്ക്കും അമിതമായി തടി കാണാതിരിക്കുന്നുണ്ട്. ഒരാള്‍ എത്രത്തോളം കഴിക്കുന്നു എന്നതിനേക്കാള്‍, അയാള്‍ ന്തെ് കഴിക്കുന്നു, എങ്ങിനെ കഴിക്കുന്നു എന്നതിലെല്ലാം കാര്യമുണ്ട്. ഇവയെല്ലാം ഒരു വ്യക്തിയുടെ ശരീരഭാരത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.
ഫിസിക്കലി ആക്ടീവായിരിക്കുന്നത് തടി കൂട്ടാതിരിക്കും
ചിലര്‍ തടി വയ്ക്കാതിരക്കാന് ദിവസേന വ്യായാമം ശിലമാക്കുന്നവരുണ്ട്. ഇത്തരക്കാരില്‍ അമിതമായി തടി കണ്ടെന്ന് വരികയില്ല. അതുപോലെ, നടക്കുന്നതും സ്പോര്‍ട്സില്‍ ആക്ടീവായിരിക്കുന്നവരിലും അമിതമായി തടി വരാതിരിക്കുന്നു. അതുപോലെ, ചിലര്‍ ദിവസേന അമിതമായി ഭാരപ്പെട്ട പണി എടുക്കുന്നുവരുമുണ്ട്. ഇത്തരം കായികാധ്വാനമുള്ള ജോലി ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്.
നിങ്ങളുടെ ശരീരപ്രകൃതി എങ്ങിനെയെന്ന് മനസ്സിലാക്കണം
2019-ല്‍ പിഎല്ഒഎസില് പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം നമ്മളുടെ ശരീരഭാരം കൂടുന്നതും കുറയുന്നതില്‍ ഒരാളുടെ ജന്മനാ ഉള്ള ശരീരപ്രകൃതിയും പാരമ്പര്യവും ഒരു പ്രധാന ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതില്‍ തന്നെ 250 വ്യത്യസ്ത തരത്തിലുള്ള ഡിഎന്‍എ ഉള്ളവരില്‍ അമിത വണ്ണവും കണ്ടെത്തിയതായി പഠനം പറയുന്നു. അതുപോലെ, 1622 ഓളം ആളുകളില്‍ ബോഡിമാസ് ഇന്‍ഡക്സ് വളരെ കുറഞ്ഞിരിക്കുന്നതായും പഠനം എടുത്ത് കാണിച്ചിരുന്നു. അതുപോലെ, നിലവില്‍ സ്ലിം ആണെങ്കിലും ഭാവിയില്‍ അമിതവണ്ണം ഉണ്ടാകാന്‍ സാധ്യത ഉള്ളവരേയും കണ്ടെത്തിയിരുന്നു. അതിനാല്‍, ഒരാളുടെ ശരീരഘടന ഇതില്‍ പ്രധാന ഘടകം തന്നെയാണ്.
മറ്റു കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
ശരീരപ്രകൃതി മാത്രമല്ല, ഒരാളുടെ ജീവിതരീതിയും ശരീരഭാരത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. കൃത്യമായി ഉറക്കമില്ലാത്തതും, കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതുമെല്ലാം തന്നെ ശരീരഭാരം കൂട്ടുന്ന കാര്യങ്ങളാണ്. ചിലര്‍ അമിതമയി മദ്യപിക്കുന്നവരായിരിക്കാം. അതുപോലെ, കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ നമ്മളുടെ തടിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം തന്നെ നമുക്ക് കൃത്യമായ ശ്രദ്ധ അനിവാര്യമാണ്.
കരിവാളിപ്പ് വേഗത്തില്‍ മാറ്റിയെടുക്കാം ഇവ ഉപയോഗിച്ചാല്‍