ചീകുക
നനഞ്ഞ മുടി ചീകുകയെന്നതാണ് ഒരു വഴി. ഇത് പരമ്പരാഗത വഴിയായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. മുടി നനച്ച ശേഷം കണ്ടീഷണര്‍ ഇട്ട് മുടി ചീകുക. പേന്‍ ചീര്‍പ്പ് ഉപയോഗിച്ച് ചെറിയ ഭാഗങ്ങളായി മുടിയിഴ വിടര്‍ത്തി ചീകുന്നതാണ് ശരിയായ വഴി. ഇത് പലപ്പോഴും സ്വയമേ ചെയ്യാന്‍ സാധിയ്ക്കില്ല. മുടി ജട നീക്കിയാണ് ചീകേണ്ടതെന്നത് പ്രധാനം. അതല്ലെങ്കില്‍ മുടി പൊട്ടിപ്പോകും. പൊതുവേ നനഞ്ഞ മുടി ചീകരുതെന്നതാണ് ശാസ്ത്രമെങ്കിലും പേന്‍ നീക്കാന്‍ ഇതൊരു വഴിയാണ്. .Breast Cancer:ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ആ കാരണങ്ങള്‍ ഇതാണ്
മയോണൈസ്
മുടി ചീകുമ്പോള്‍ മുടിയില്‍ പുരട്ടാവുന്ന ചില കാര്യങ്ങളുണ്ട്. മയോണൈസ് ഇത്തരത്തില്‍ ഒന്നാണ്. ഇത് പേനിന് നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കും. പേന്‍ പെട്ടെന്ന് ചീപ്പില്‍ പോരാനും ഇത് സഹായിക്കുന്നു. ഇതു പോലെ തന്നെ ഹെയര്‍ ഓയിലുകളും ഇതേ രീതിയില്‍ പുരട്ടി മുടി ചീകുന്നത് ഗുണം നല്‍കും. ഇതെല്ലാം മുടിയില്‍ പേനിന് നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കും.
ഓയിലുകള്‍
ചില പ്രത്യേക തരം ഓയിലുകള്‍ ഉപയോഗിയ്ക്കുന്നത് മുടിയിലെ പേനിനെ നീക്കാന്‍ സഹായിക്കും. ടീ ട്രീ ഓയില്‍, നീം ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍, സിന്നമണ്‍ ഓയില്‍ എന്നിവ നല്ലതാണ്. ഇവയെല്ലാം അരോമ തെറാപ്പിയില്‍ ഉപയോഗിയ്ക്കുന്നവ കൂടിയാണ്. ഇത്തരം എസന്‍ഷ്യല്‍ ഓയിലുകളില്‍ ഏതെങ്കിലും 20 തുള്ളികള്‍ അല്പം ബദാം ഓയിലുമായി ചേര്‍ത്ത് മിശ്രിതമാക്കി മുടിയില്‍ 12 മണിക്കൂര്‍ നേരം വയ്ക്കാം. പിന്നീട് മുടി ചീകണം. ശേഷം മുടി കഴുകി തുടയ്ക്കാം. ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് മുടിയില്‍ നിന്നും പേന്‍ കളയാന്‍ സഹായിക്കും.
മരുന്നുകളുമുണ്ട്
പേന്‍ ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന ചില മരുന്നുകളുമുണ്ട്. ഇവ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. സെന്‍സിറ്റീവായ ശിരോചര്മമുള്ളവര്ക്കും ഇത് ചിലപ്പോള്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.Ivermectin
അടങ്ങിയ മരുന്നുകള്‍ ഗുണകരമാണ്.ഇവയെല്ലാം ഒറ്റ ഉപയോഗത്തില്‍ തന്നെ ഗുണം നല്കുന്നവയുമാണ്. മുടി വൃത്തിയാക്കി വയ്ക്കുക എന്നത് പ്രധാനമാണ്. പേന്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്ന ഒന്നാണ്. ഇക്കാര്യം ശ്രദ്ധിയ്ക്കുക. ആര്യവേപ്പില പോലുള്ള ഔഷധ സസ്യങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം തലയില്‍ ഒഴിയ്ക്കുന്നത് നല്ലതാണ്.