ഭക്ഷണം
നാം പൊതുവേ പറയും, പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുകയെന്നത് തടി കുറയ്ക്കാന്‍ പ്രധാനമാണെന്ന്. എന്നാല്‍ വീട്ടില്‍ തന്നെ നാം ഉപയോഗിയ്ക്കുന്ന ചിലത് തടി കൂട്ടാന്‍ ഇടയാക്കും. ഇവ പലര്‍ക്കും ഉപയോഗിയ്ക്കാതെ ഇരിയ്ക്കാനും പറ്റില്ല. ഇത്തരത്തില്‍ ആരും ശ്രദ്ധിയ്ക്കാത്ത രണ്ടു ഭക്ഷണ വസ്തുക്കളാണ് ഉപ്പും പഞ്ചസാരയും. ഇവ നമ്മുടെ ദൈനംദിന ആഹാര കാര്യത്തില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി നല്കാന് സഹായിക്കുന്നവ. ഇത് കൂടിയ അളവിലും കുറഞ്ഞ അളവിലുമെല്ലാം ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം തടി കൂട്ടാന്‍ ഇടയാക്കുന്ന ഒന്നാണ്.
ഉപ്പ്
ഉപ്പ് നാം മിക്കവാറും ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നുണ്ട്. സോഡിയം എന്നത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത പരിധിയില്‍ ആവശ്യമായ ഒന്നാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നതും കുറയുന്നതും ദോഷമുണ്ടാക്കുന്നു. ഇതിന്റെ പ്രധാന ദോഷം ബിപി പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ്. ദിവസവും 1 ടീസ്പൂണില്‍ കുറവ് ഉപ്പ് ഉപയോഗിയ്ക്കുന്നതാണ് ആരോഗ്യകരമെന്ന് പറയാം.
വാട്ടര്‍ റിട്ടെന്‍ഷന്‍
ഉപ്പ് ശരീരത്തില്‍ വാട്ടര്‍ റിട്ടെന്‍ഷന്‍ എന്ന പ്രശ്നമുണ്ടാക്കുന്നു. അതായത് വെള്ളം ശരീരത്തില്‍ കെട്ടി നില്ക്കാന് ഇടയാക്കുന്ന അവസ്ഥ. ഇത് ശരീരത്തിന്റെ തൂക്കം കൂട്ടാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇത് മാത്രമല്ല, വയറിലേയും അരക്കെട്ടിലേയും കൊഴുപ്പ് വര്‍ദ്ധിയ്ക്കാന്‍ ഒന്നു തന്നെയാണ് ഉപ്പ്. പൊതുവേ ഉപ്പ് കൂടിയ വസ്തുക്കളാണ് പ്രോസസ് ചെയ്ത ഭക്ഷണങ്ങളും വറുത്തവയും സ്നാക്സ്, ബ്രെഡ്, ചിപ്സ് എന്നിവയെല്ലാം തന്നെ. ഇവയില്‍ ഉപ്പ് കൂടുതലാണ്. പൊതുവേ ഇത്തരം ഭക്ഷണങ്ങള്‍ കൊഴുപ്പ് കൂടിയതുമാണ്.
പഞ്ചസാര
ഇതു പോലെ മറ്റൊരു വസ്തുവാണ് പഞ്ചസാര (sugar). മധുരം പൊതുവേ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. പഞ്ചസാര മാത്രമല്ല, കൃത്രിമ മധുരങ്ങള്‍ എല്ലാം തന്നെ ദോഷകരമാണ്. ഇത്തരം മധുരങ്ങളാണ് ഫ്രക്ടോസ്, കോണ്‍ സിറപ്പ് എന്നിവയെല്ലാം. ഇതെല്ലാം തന്നെ ബേക്കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന മധുരങ്ങളുമാണ്. പൊതുവേ ഇത്തരം കൃത്രിമ മധുരങ്ങളില്‍ കലോറി കൂടുതലാണ്. മാത്രമല്ല, മധുരമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരം ഇവ പെട്ടെന്ന് ദഹിപ്പിയ്ക്കാനുള്ള പ്രവണത കൂടുതലാണ്. ഇതിനാല്‍ തന്നെ വിശപ്പ് വര്‍ദ്ധിയ്ക്കുന്നു. ഇത് കൂടുതല്‍ ഭക്ഷണം (food)കഴിയ്ക്കാനും തടി ഇതു വഴി കൂടാനും കാരണമാകുന്നു.Breast Cancer:ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ആ കാരണങ്ങള്‍ ഇതാണ്
കൃത്രിമ മധുരം
കൃത്രിമ മധുരം വരുത്തുന്ന മറ്റൊരു വലിയ പ്രശ്നം ഹൈപ്പര്‍ ഗ്ലൈസീമിയ എന്നതാണ്. അതായത് രക്തത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധിയ്ക്കുന്ന അവസ്ഥ. ഇതാണ് പ്രമേഹം പോലുള്ള രോഗങ്ങളിലേയ്ക്ക് നയിക്കുന്നത്. പൊതുവേ പ്രമേഹവും ഇതുമായി ബന്ധപ്പെട്ട ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന അവസ്ഥയുമെല്ലാം തന്നെ ശരീരം കൂടുതല്‍ തടിപ്പിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്. മധുരം ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ശരീരം തടിപ്പിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെയും ഉപ്പും പഞ്ചസാരയും വളരെ മിതമായി ഉപയോഗിയ്ക്കുക, അല്ലെങ്കില്‍ കഴിയുമെങ്കില്‍ ഉപേക്ഷിയ്ക്കുകയെന്നത് തടി കൂട്ടാതിരിയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.