സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു. അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കര്‍മ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് എത്തിക്കാതിരുന്നതു പാര്‍ട്ടിക്കാരെയും അത്ഭുതപ്പെടുത്തിയിരുന്നു.
Also Read: ‘ആദ്യം പോത്തുകള്‍, പിന്നീട് പശു’, വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. ദീര്‍ഘനാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ടു തന്നെ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. അതേതുടര്‍ന്നാണ് ചെന്നൈയില്‍ നിന്ന് തലശ്ശേരിയിലേക്കും പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തതെന്നും സിപിഎം വ്യക്തമാക്കി.
Also Read: ജോമോന് ആള് ചില്ലറക്കാരനല്ല; ഡിവൈഎഫ്ഐ ഓഫിസ് ആക്രമണക്കേസിലും പ്രതി, മറ്റു കേസുകളിലും പ്രതി
‘കോടിയേരി ബാലകൃഷ്ണന് അര്‍ഹിക്കുന്ന ആദരവോടെയാണ് കേരള ജനത അന്ത്യോപചാരം അര്‍പ്പിച്ചത്. കോടിയേരിയുടെ നിര്യാണത്തിലൂടെ ഉണ്ടായ വലിയ നഷ്ടം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മറികടക്കുമെന്ന് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് ഉറപ്പ് നല്കുന്നു. കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും’, സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.
Read Latest Kerala News and Malayalam News
ഊബര്‍, ഒല സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്ന് കര്‍ണാടക