ഡോളറുമായുള്ള രൂപയുടെ വിനിമനിരക്ക് 82 രൂപയ്ക്കു മകളിലെത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞദിവസം ഡോളറിന് 81 രൂപ 88 പൈസ എന്ന നിലയില്‍ നിന്നാണ് ഇന്ത്യയുടെ മൂല്യം 82.82 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ എത്തിനില്‍ക്കുന്നത്.
മഹ്സൂസ് നറുക്കെടുപ്പ്: മള്‍ട്ടി മില്യനയറായി പ്രവാസി യുവാവ്
ഇതോടെ രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികളും കരുത്തുകാട്ടി. യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇന്ന് 22 രൂപ 55 പൈസയായി ഉയര്‍ന്നു. സൗദി റിയാലിന്റെ മൂല്യം 22 രൂപ 03 പൈസയായി. ഖത്തര്‍ റിയാലിന് 22 രൂപ 75 പൈസയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഒമാനി റിയാലിന്റെ മൂല്യം 215 രൂപ 06 പൈസയായി ഉയര്‍ന്നു.
കുവൈറ്റ് ദീനാറിനാവട്ടെ 267 രൂപ 13 പൈസയാണ് ഇന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നല്‍കുന്നത്. ബഹ്റൈന്‍ ദിനാറിന് 219 രൂപ 43 പൈസ എന്ന നിരക്കിലാണ് വിനിമയം. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ തീരുമാനവും യുഎസ് ഫെഡറല്‍ റിസേര്‍വ് പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുമാണ് രൂപയെ പുതിയ താഴ്ചയിലേക്ക് തള്ളിവിട്ടത്.
നാട്ടിൽ വന്നത് രണ്ട് മാസം മുമ്പ്; ദുബായിൽ കുഴഞ്ഞുവീണ് മലയാളി മരിച്ചു
ഗള്‍ഫ് കറന്‍സികളുടെ മൂല്യം കൂടിയതോടെ നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികളുടെ വന്‍ തിരക്കാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യന്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും ഡോളറുമായുള്ള വിനിമയ നിരക്ക് 82 ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 82 കടന്നത് ഈ മേഖളയിലെ വിദഗ്ധരെ പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച 82.81 രൂപ വരെയായി ഉയര്‍ന്നിരുന്നെങ്കിലും അത് 82 താഴേക്ക് വരുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ വീണ്ടും ഡോളര്‍ ശക്തി പ്രാപിക്കുന്ന അവസ്ഥയാണുള്ളത്. ഇന്ത്യന്‍ രൂപയെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അവ കാര്യമായ പ്രതിഫലനം ഉളവാക്കിയിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്.
Read Latest Gulf News and Malayalam News 94705487