Sumayya P | Samayam Malayalam | Updated: 06 Jul 2021, 09:42:30 AM
ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ നാഴികക്കല്ലായിരിക്കും ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയുടെ തുടക്കമെന്ന് അംബാസഡര്‍ ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൂര്‍ണ അംഗീകാരം
ഖത്തര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൂര്‍ണമായ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റിയില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് ഖത്തറില്‍ ജോലി ആവശ്യത്തിനും മറ്റും പൂനെ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ അലി അറിയിച്ചു. ഖത്തറിലെ മറ്റു യൂനിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ക്കുള്ള അതേ പരിഗണന തന്നെയാവും പുനെ യൂനിവേഴ്സിറ്റി കാംപസിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ നാഴികക്കല്ലായിരിക്കും ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയുടെ തുടക്കമെന്ന് അംബാസഡര്‍ ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.
സെപ്തംബറില്‍ ക്ലാസ്സുകള്‍ക്ക് തുടക്കമാവും
ഐന്‍ഖാലിദില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലുള്ള ബര്‍വ കൊമേഴ്സ്യല്‍ അവന്യുവിലാണ് എംഐഇ എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്റെ കാംപസ് പ്രവര്‍ത്തിക്കുന്നത്. സാവിത്രി ഭായി ഫൂലെ പുനെ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കാംപസില്‍ ജൂണ്‍ മുതല്‍ തന്നെ അഡ്മിഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2021 സപ്തംബറിലാണ് ഇവിടെ ക്ലാസ്സുകള്‍ക്ക് തുടക്കമാവുക. ആദ്യ വര്‍ഷത്തില്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്, ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്സ്, ബാച്ചിലര്‍ ഓഫ് സയന്‍സ് കോഴ്സുകളാണ് നിലവില്‍ ഖത്തറിലെ കാംപസില്‍ നിന്ന് നല്‍കുന്നത്.
ആദ്യ വര്‍ഷം 660 വിദ്യാര്‍ഥികള്‍ക്ക് അവസരം
11 ക്ലാസ് റൂമുകളിലായി 660 വിദ്യാര്‍ഥികള്‍ക്കാണ് നിലവിലെ ക്യാംപസില്‍ പ്രവേശനം നേടാനാവുക. തുടക്കത്തില്‍ പുനെ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള അധ്യാപകര്‍ തന്നെയാണ് ഇവിടത്തെ ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പിന്നീട് ക്യാംപസിലേക്ക് പ്രത്യേകമായി അധ്യാപകരെ നേരിട്ട് റിക്രൂട്ട് ചെയ്യും. 30,000 റിയാല്‍ മുതല്‍ 36,000 റിയാല്‍ വരെയാണ് വിവിധ കോഴ്സുകള്‍ക്കുള്ള ഫീസ് നിരക്കെന്ന് പ്രസിഡന്റ് ഹസന് ചൗഗ്ലെ പറഞ്ഞു. ഖത്തറിലെ യൂനിവേഴ്സിറ്റികളില്‍ ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണിത്. മാറുന്ന കാലഘട്ടത്തിന് അനുയോജ്യമായ പഠനരീതിയായിരിക്കും ഖത്തര്‍ കാംപസില്‍ അവലംബിക്കുക. ആഗോള തലത്തില്‍ മികച്ച ജോലി സാധ്യതയുള്ള കോഴ്സുകളാണ് യൂനിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഗവേഷണത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന രീതിയിലായിരിക്കും കാംപസിന്റെ പ്രവര്‍ത്തനം. ലബേറട്ടറികളും ലൈബ്രറികളും ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള പഠനസൗകര്യങ്ങള്‍ ഇവിടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴ്സുകളിലേക്ക് അപേക്ഷിക്കാം
അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ 55008444 എന്ന നമ്പറില്‍ അഡ്മിഷന് കൗണ്‍സിലറെ ബന്ധപ്പെടുകയോ www.miesppu.edu.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. ഹയര്‍ സെക്കന്‍ഡറിക്ക് തുല്യമായ പഠനം പൂര്‍ത്തിയാക്കിയ ഏത് രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. 1949ല്‍ സ്ഥാപിതമായ പൂനെ യൂനിവേഴ്സിറ്റി ഇന്ത്യന്‍ യൂനിവേഴ്സിറ്റികളുടെ റാങ്കിംഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്. പൂനെ യൂനിവേഴ്സിറ്റിക്കു കീഴില്‍ ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷനുമായി ചേര്‍ന്നാണ് എംഐഇ എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ എന്ന പേരില്‍ ഖത്തറിലെ കാംപസ് പ്രവര്‍ത്തിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : first indian university in qatar set to go operation
Malayalam News from malayalam.samayam.com, TIL Network