Jibin George | Samayam Malayalam | Updated: 06 Jul 2021, 11:25:00 AM
നൽകിയ മൊഴിയും ലഭ്യമായ തെളിവുകളും തമ്മിൽ വൈരുധ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിയെ വീണ്ടും ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്
കെ എം ഷാജി. Photo: Facebook
ഹൈലൈറ്റ്:
- അനധികൃത സ്വത്ത് സമ്പാദനക്കേസ്.
- കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചൊദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.
- മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം.
മുഹമ്മദിന് പിന്നാലെ കേരളത്തിന്റെ കനിവ് കാത്ത് ഇമ്രാനും; വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിനും വേണ്ടത് 18കോടിയുടെ മരുന്ന്
ലഭ്യമായ തെളിവുകളും കെ എം ഷാജി നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം നടത്തുന്നത്. കണ്ണൂരിലെ ഷാജിയുടെ വീട്ടിൽ നിന്നും 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഈ തുക തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കണക്കുകൾ വ്യക്തമാക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് കൂടുതൽ രേഖകൾ കണ്ടെത്തുകയും ചെയ്തു. ഈ തെളിവുകളുമായി ഷാജി നൽകിയ മൊഴികൾക്ക് വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സ്വത്തുക്കളും ബിസിനസ് രേഖകളും ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കിയിരുന്നു. യു ഡി എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാൻ തീരുമാനിച്ച യോഗത്തിൻ്റെ മിനിട്സും രസീതിൻ്റെ രേഖകളും അദ്ദേഹം ഹാജരാക്കി. എന്നാൽ തെളിവുകൾ പരിശോധിക്കുമ്പോൾ ഷാജി മുൻപ് നൽകിയ മൊഴിയുമായി വൈരുധ്യമുണ്ട്. ഇതോടെയാണ് അഴിക്കോട് മുൻ എംഎൽഎയെ ചോദ്യം ചെയ്യാൻ വീണ്ടും ആലോചിക്കുന്നത്.
‘ജോസ് കെ മാണി ഇടതുമുന്നണി വിടണം, സിപിഎമ്മിനൊപ്പം പോയത് അപമാനം’: പി സി ജോർജ്
അഴിക്കോട്ടെ സ്കൂളിന് പ്ലസ് ടി അനുവദിക്കാൻ മാനേജ്മെൻ്റിൽ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ ആദ്യ ആരോപണം. ഇതിന് പിന്നാലെയാണ് അധികൃത സ്വത്ത് സമ്പാദനക്കേസടക്കമുള്ളവ ഉയർന്നുവന്നത്.
കാത്തു നിന്ന് യാത്രക്കാർ, സർവീസ് നടത്താനാകാതെ ബസുടമകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : illegal wealth case against km shaji and vigilance inquiry latest update
Malayalam News from malayalam.samayam.com, TIL Network