Sumayya P | Lipi | Updated: 06 Jul 2021, 11:03:00 AM
യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഗുണകരമാവുന്നതാണ് പുതിയ പ്രഖ്യാപനം. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് തൊഴില്‍ അനുമതി കൂടി യുഎഇ നല്‍കിത്തുടങ്ങിയതോടെ കുടുംബാംഗങ്ങള്‍ക്ക് ഇവിടെ ജോലി ചെയ്യാനും അവസരമൊരുങ്ങും.
ഹൈലൈറ്റ്:
- നിലവില്‍ രണ്ട് വര്‍ഷ വിസക്ക് 5000 ദിര്‍ഹമിന് (ഒരു ലക്ഷം രൂപ) മുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചെലവാകുന്നുണ്ട്
- ഇവിടത്തെ പഠന, താമസ ചെലവുകള്‍ താങ്ങാനാവാത്തതിനെ തുടര്‍ന്നാണിത്.
ഇതോടെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തെ വിസ ഒന്നിച്ച് ലഭിക്കും. വിസ പുതുക്കാനുള്ള ചെലവും നടപടിക്രമങ്ങളും ഇതോടെ ഒഴിവായിക്കിട്ടും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വലിയ അംഗീകാരമാണ് യുഎഇ ഭരണകൂടം ഇതിലൂടെ നല്‍കുന്നത്.
Also Read: ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മക്ക ഒരുങ്ങി; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റ് വഴിയാണ് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫൈനല്‍ പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കാണ് അര്‍ഹതാ മാനദണ്ഡം. യൂനിവേഴ്സിറ്റി തലത്തിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചുരുങ്ങിയത് 3.75 ജിപിഎ (ഗ്രേഡ് പോയിന്റ് ആവറേജ്) ഉള്ളവര്‍ക്കാണ് ഇതിന് അര്‍ഹത. 1000 ദിര്‍ഹം (20000 രൂപ) മാത്രമാണ് 10 വര്‍ഷ വിസക്ക് ചിലവ് വരുന്നത്. നിലവില്‍ രണ്ട് വര്‍ഷ വിസക്ക് 5000 ദിര്‍ഹമിന് (ഒരു ലക്ഷം രൂപ) മുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചെലവാകുന്നുണ്ട്. ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കു കൂടി ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ യുഎഇയില്‍ തുടര്‍ വിദ്യാഭ്യാസം എളുപ്പമാവും. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് തൊഴില്‍ അനുമതി കൂടി യുഎഇ നല്‍കിത്തുടങ്ങിയതോടെ കുടുംബാംഗങ്ങള്‍ക്ക് ഇവിടെ ജോലി ചെയ്യാനും അവസരമൊരുങ്ങും.
വിവിധ മേഖലകളില്‍ മിടുക്കരായ വിദ്യാര്‍ഥികളുടെ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കുകയെന്നതാണ് പുതിയ പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. നിലവില്‍ ഹൈസ്കൂള്‍ പഠന ശേഷം ഉപരിപഠനത്തിന് മക്കളെ നാട്ടിലെ യൂനിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുകയാണ് മിക്ക രക്ഷിതാക്കളും ചെയ്യുന്നത്. ഇവിടത്തെ പഠന, താമസ ചെലവുകള്‍ താങ്ങാനാവാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ പഠിക്കാന്‍ അവസരമൊരുങ്ങും.
കൈകോര്‍ത്ത് കേരളം; കുഞ്ഞുമുഹമ്മദിനായി 18 കോടി!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : uae announced golden visas for high school toppers their families
Malayalam News from malayalam.samayam.com, TIL Network